മുൻഭാര്യയും തന്റെ ചിത്രങ്ങളുടെ നിർമ്മാതാവുമായിരുന്ന ഗെയ്ൽ ആൻ ഹെർഡിനെക്കുറിച്ച് ബ്രഹ്മാണ്ഡ സംവിധായകൻ ജെയിംസ് കാമറൂണിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആദ്യം സുഹൃത്തും പിന്നീട് തന്റെ ആദ്യ ചിത്രത്തിന്റെ നിർമ്മാതാവും പിന്നീട ഭാര്യയും ആയിരുന്ന ഗെയ്ൽ ആൻ ഹെർഡുമായി ജെയിംസ് കാമറൂൺ വിവാഹമോചനം നേടിയ ശേഷവും വീണ്ടും ഒരുമിച്ച് പ്രവർത്തിച്ചതിനെക്കുറിച്ച് തന്റെ പുതിയ ചിത്രമായ അവതാർ ഫയർ ആൻഡ് വാട്ടർ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെർമിനേറ്റർ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനിക്കുമ്പോഴേക്കും പ്രണയത്തിലാവുകയും ‘ഏലിയൻസ്’ എന്ന ചിത്രത്തിന്റെ സമയം വിവാഹിതരാകുകയും പിന്നീട് വിവാഹബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു. ആ സമയം ഞാൻ എന്റെ ‘അബ്ബിസ്’ എന്ന ചിത്രത്തിന്റെ കഥയെഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആണ് ഓർത്തത് എനിക്കൊരു പ്രൊഡ്യൂസർ റെഡി ആയിട്ടില്ല. എനിക്ക് ആദ്യം ഓർമ്മ വന്നത് ഗെയ്‌ലിന്റെ മുഖമായിരുന്നു. അപ്പോൾ തന്നെ അവരെ വിളിച്ച് സംസാരിച്ചു.
250 മില്യൺ വരെ മുടക്കി ബില്യൺ ഡോളർ കളക്ഷൻ നേടിയ ചിത്രങ്ങളുടെ സംവിധായകനെന്ന് അറിയപ്പെടുന്ന ജെയിംസ് കാമറൂണിന്റെ ആദ്യ ചിത്രം ടെർമിനേറ്ററിന്റെ മുടക്ക് മുതൽ വെറും 6 മില്യണായിരുന്നു. സിനിമാസ്വപ്നവുമായി നിർമ്മാതാക്കളുടെ ഓഫീസുകൾ കയറിയിറങ്ങിയ കാമറൂണിന് മുന്നിലേയ്ക്ക് പരിമിതമായ ബജറ്റെങ്കിലും ഗെയ്ൽ വെച്ചുനീട്ടിയത് സ്വപ്ന തുല്യമായ അവസരമായിരുന്നു.
“അബ്ബിസ് നിർമ്മിക്കണമെന്ന ആവശ്യം ഞാൻ ഫോണിലൂടെ അറിയിച്ചു, എനിക്ക് നിന്റെ മുഖം മാത്രമേ മനസ്സിൽ വരുന്നുള്ളൂ എന്ന് പറഞ്ഞു. ഒരു നീണ്ട നിശബ്ദതയായിരുന്നു ഉത്തരം. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ വിവാഹ മോചിതർ ആണ്, ക്ലൈമാക്സിൽ അവർ ഒന്നിക്കുന്നും ഉണ്ട്. പക്ഷെ അത് ജീവിതത്തിൽ ആവർത്തിക്കാൻ ഞങ്ങൾക്കായില്ല എങ്കിലും ആ പങ്കാളിത്തം സൗഹൃദത്തിലും സൂക്ഷിക്കുന്നുണ്ട്” ജെയിംസ് കാമറൂൺ പറയുന്നു.
അതിനു ശേഷം ജെയിംസ് കാമറൂൺ മൂന്നു പങ്കാളികൾക്കൊപ്പം ജീവിച്ചിരുന്നു. അതിൽ ഒരാൾ ടെർമിനേറ്റർ ചിത്രങ്ങളിൽ സാറാ കോണർ എന്ന ഐതിഹാസിക കഥാപാത്രത്തെ അവതരിപ്പിച്ച ലിൻഡ ഹാമിൽട്ടൺ ആണ്. ടൈറ്റാനിക്കിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂസി അമിസ് ആണ് നിലവിൽ ജെയിംസ് കാമറൂണിന്റെ പങ്കാളി.









