ജൂറിക്ക് കണ്ട് മാർക്കിടാനല്ല പ്രേക്ഷകർക്ക് വേണ്ടിയാണു സിനിമയെടുക്കുന്നത് ; പൃഥ്വിരാജ് സുകുമാരൻ

താൻ സിനിമ ചെയ്യുന്നത് ഏതെങ്കിലും ജൂറിയിലുള്ള 10 പേർക്ക് കണ്ട് മാർക്കിടാനല്ല, മറിച്ച് പ്രേക്ഷകർക്ക് വേണ്ടിയാണെന്ന് എന്ന് പൃഥ്വിരാജ് സുകുമാരൻ. ഷാർജയിൽ നടന്ന ഓണ മാമാങ്കം പരിപാടിയിലാണ് താരത്തിന്റെ ഈ വാക്കുകൾ. ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ പൃഥ്വിരാജിന്റെ നിലപാടായാണ് ആരാധകർ ഈ വാക്കുകളെ സ്വീകരിച്ചിരിക്കുന്നത്.

“സിനിമയെടുക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ഏതെങ്കിലും ഒരു ജൂറിയിലുള്ള ഒരു പത്ത് പേർക്ക് കണ്ട് മാർക്കിടാനോ, അല്ലെങ്കിൽ ഏതെങ്കിലുമൊരു ഇന്റർനാഷണൽ ഫെസ്റ്റിവലിൽ അത് പ്രദർശിപ്പിക്കുകയോ അല്ല പ്രധാന ഉദ്ദേശം. എല്ലാ നല്ലത് തന്നെയാണ്‌ അതിനൊക്കെ അതിന്റെതായ ഗുണങ്ങളുണ്ട്, ഇല്ലെന്നു ഞാൻ പറയില്ല. പക്ഷെ എന്നാലും അടിസ്ഥാനപരമായി സിനിമ ചെയ്യുന്നത് നിങ്ങളെ ഉദ്ദേശിച്ചായതിനാൽ, ആടുജീവിതം എന്ന സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും പുരസ്കാരം നിങ്ങൾ ഇതിനകം തന്നു കഴിഞ്ഞു” പൃഥ്വിരാജ് സുകുമാരൻ പറയുന്നു.

ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിവാദങ്ങളും നടന്നതിന്റെ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിനെ പ്രതികരണം. മികച്ച നടനുള്ള പുരസ്കാരം ആടുജീവിതത്തിൽ പ്രകടനത്തിന് പൃഥ്വിരാജിന് അവകാശപ്പെട്ടതാണ് എന്നും പുരസ്കാരം നേടിയ ഷാരൂഖ് ഖാൻ അത് അർഹിക്കുന്നില്ല എന്നുമെല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

ഛായാഗ്രഹണം, സംഗീതം, സംവിധാനം തുടങ്ങിയ വിഭാഗങ്ങളിൽ ആടുജീവിതം അന്താരാഷ്ട്ര തലത്തിൽ പ്രശംസകൾ നേടിയിരുന്നു. ഒപ്പം പ്രൊപ്പഗാണ്ട ചിത്രമെന്ന പേരിൽ ഒട്ടനവധി ആരോപണങ്ങൾ നേരിട്ട കേരള സ്റ്റോറി ചിത്രത്തിന് പുരസ്കാരങ്ങൾ നൽകിയതിലും പ്രതിഷേധമുയർന്നിരുന്നു.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌