ജിയോ ബേബി മുഖ്യ വേഷത്തിൽ; ‘കൃഷ്ണാഷ്ടമി: the book of dry leaves’ ഓഡിയോ റിലീസ് സെപ്തംബർ 21ന്

‘കൃഷ്ണാഷ്ടമി: the book of dry leaves’ എന്ന സിനിമയുടെ ഓഡിയോ റിലീസ് സെപ്തംബർ 21 ഞായറാഴ്ച വൈകിട്ട് 4.30ന് തൃശൂർ റീജ്യണൽ തിയേറ്ററിൽ വച്ച് നടക്കും. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ്.

വൈലോപ്പിള്ളി ശ്രീധരമേനോന്റെ 1958ൽ പുറത്തിറങ്ങിയ ‘കടൽക്കാക്കകൾ’ എന്ന സമാഹാരത്തിൽ ഉൾപ്പെട്ട കവിതയാണ് ‘കൃഷ്ണാഷ്ടമി’. ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ കുറച്ചു മനുഷ്യരുടെ ജയിലിലെ ജീവിതമാണ് കൃഷ്ണാഷ്ടമി പറയുന്നത്. ഇതിനെ പുതിയ കാലത്തിനനുസരിച്ച് കുറച്ച് മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തി ദൃശ്യഭാഷ നൽകിയിരിക്കുകയാണ് ‘ ഈ ചിത്രത്തിൽ.

ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയിൽ ഏഴു ഗാനങ്ങളാണുള്ളത്. വൈലോപ്പിള്ളിയുടെ വരികൾക്ക് പുറമേ അഭിലാഷ് ബാബുവിൻ്റെ വരികളും സിനിമയിലുണ്ട്. ഔസേപ്പച്ചൻ, പി. എസ് വിദ്യാധരൻ,ജയരാജ് വാര്യർ,ഇന്ദുലേഖ വാര്യർ,സ്വർണ്ണ, അമൽ ആൻറണി ചാർളി ബഹറിൻ എന്നിവരാണ് ഗായകർ. സംവിധായകൻ ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന ഉടൻ പ്രേക്ഷകരിലേക്ക് എത്തിച്ചേരും.

സൈന മ്യൂസിക് ആണ് വിതരണക്കാർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കാർത്തിക് ജോഗേഷ്, ചായാഗ്രഹണം-ജിതിൻ മാത്യു,എഡിറ്റർ-അനു ജോർജ്,സൗണ്ട്- രബീഷ്,പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് ദാസ്,പ്രൊഡക്ഷൻ കൺട്രോളർ-ജയേഷ് എൽ ആർ, പ്രോജക്ട് ഡിസൈനർ- ഷാജി എ ജോൺ,അസോസിയേറ്റ് ഡയറക്ടർ-അഭിജിത് ചിത്രകുമാർ

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി