ചേലക്കരയിൽ എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. യുഡിഎഫിന്റെ പ്രധാന നേതാക്കൾ ചേലക്കരയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച മണ്ഡലത്തിലെത്തും. കേന്ദ്രമന്ത്രിമാരെ പ്രചരണത്തിനിറക്കാനാണ് എൻഡിഎയുടെ ആലോചന.
നാല് സ്ഥാനാർഥികളും നെട്ടോട്ടത്തിലാണ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യം അറിയിക്കണം, വോട്ട് തേടണം. യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസും എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപും നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉയരുന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറയുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്.
ചേലക്കരയിലെ സ്ഥാനാർത്ഥിത്വം പിൻവലിക്കില്ലെന്ന് ഡിഎംകെ സ്ഥാനാർഥി എൻ കെ സുധീർ. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകൾ അപക്വം എന്നും സുധീർ. എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണന് വേണ്ടി കുമ്മനം രാജശേഖരനും എപി അബ്ദുള്ളുട്ടിയും അടക്കമുള്ള നേതാക്കൾ മണ്ഡലത്തിൽ സജീവമാണ്.