ഗോവ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

ഗോവയില്‍ ഡോക്ടറെ ആരോഗ്യമന്ത്രി പരസ്യമായി ശാസിച്ച സംഭവത്തില്‍ മന്ത്രിക്ക് അന്ത്യശാസനം നല്‍കി ഡോക്ടര്‍മാരുടെ സംഘടന. 24 മണിക്കൂറിനുള്ളില്‍ മന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയിലെത്തി മാപ്പ് പറഞ്ഞില്ലെങ്കില്‍ പണി മുടക്കുമെന്നാണ് താക്കീത്. മാധ്യമങ്ങളിലൂടെയുള്ള മാപ്പുപറച്ചില്‍ സ്വീകാര്യമല്ലെന്നും മന്ത്രി ആശുപത്രിയിലെത്തി പരസ്യമായി മാപ്പ് പറയണമെന്നും ഡോക്ടേഴ്‌സ് വ്യക്തമാക്കി. ഗോവ അസോസിയേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് ( ഗാര്‍ഡ്) ആണ് മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. (Doctors warn to go on strike if Goa Health Minister fails to apologise publically)

ഗോവ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ആരോഗ്യമന്ത്രി ശാസിച്ചു. ഉടനെ തന്നെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. വിശദീകരണം തന്നാലും താന്‍ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയില്‍ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തി.

അതേസമയം, മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗം എന്ന് ഗോവ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആരോഗ്യപ്രവര്‍ത്തകരോടൊപ്പം എന്നും ഗോവ പിസിസി അധ്യക്ഷന്‍ അമിത് പാട്കര്‍ പറഞ്ഞിരുന്നു.

Related Posts

20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ
  • February 21, 2026

20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍…

Continue reading
നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി
  • February 21, 2026

നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സര്‍വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. (supreme court…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; ഖമനയിക്ക് ജന്മനാട്ടിൽ ഖബറൊരുക്കും

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; ഖമനയിക്ക് ജന്മനാട്ടിൽ ഖബറൊരുക്കും

കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല

കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല

ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

‘ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്ന് മനസിലാക്കി, ഇറാൻ അമേരിക്കയെയും ആക്രമിക്കുമെന്ന് കരുതി; അതിനാലാണ് അമേരിക്ക ആദ്യം ഇറാനെ ആക്രമിച്ചത്’; വിചിത്രവാദവുമായി US സ്റ്റേറ്റ് സെക്രട്ടറി

‘ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്ന് മനസിലാക്കി, ഇറാൻ അമേരിക്കയെയും ആക്രമിക്കുമെന്ന് കരുതി; അതിനാലാണ് അമേരിക്ക ആദ്യം ഇറാനെ ആക്രമിച്ചത്’; വിചിത്രവാദവുമായി US സ്റ്റേറ്റ് സെക്രട്ടറി

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കേന്ദ്രം പാലിക്കുന്ന നിശബ്ദത നിഷ്പക്ഷത്തിന്റേതല്ല’; ഖമനയിയുടെ വധത്തിൽ പ്രതികരിക്കാത്ത കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുലും സോണിയ ഗാന്ധിയും

കേന്ദ്രം പാലിക്കുന്ന നിശബ്ദത നിഷ്പക്ഷത്തിന്റേതല്ല’; ഖമനയിയുടെ വധത്തിൽ പ്രതികരിക്കാത്ത കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുലും സോണിയ ഗാന്ധിയും