മത്സരം തുടങ്ങിയത് മുതല്‍ നിരന്തരം ഗോവന്‍ പ്രതിരോധത്തെ പരീക്ഷിച്ചിട്ടും ഗോള്‍ കണ്ടെത്താനാകാത്ത മത്സരത്തിന്റെ ആദ്യപകുതിയില്‍ കൗണ്ടര്‍ അറ്റാക്കില്‍ ഗോള്‍ കണ്ടെത്തി എഫ്‌സി ഗോവ. ആദ്യപകുതിയിലെ നാല്‍പ്പതാം മിനിറ്റില്‍ ഗോവന്‍ പ്രതിരോധനിര താരം ബോറിസ് സിങ് ആണ് ലക്ഷ്യം കണ്ടത്. മധ്യനിരയില്‍ നിന്ന് സാഹില്‍ ടവോറ നീട്ടിയ പന്ത് ശക്തമായ അടിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ കൈകളില്‍ തട്ടി ഗോളായി മാറുകയായിരുന്നു.
നിരവധി അവസരങ്ങള്‍ നിരന്തരം തുറന്നെടുത്തിട്ടും ലൂണക്കും സംഘത്തിനും ലക്ഷ്യം കാണാന്‍ മാത്രം കഴിയാതെ പോകുകയായിരുന്നു. മത്സരം തുടങ്ങി ആദ്യ നിമിഷം തന്നെ ഗോളിന് അടുത്തെത്തിയെങ്കിലും ബോക്‌സില്‍ നിന്ന് നോഹ സദോയ് എടുത്ത കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു പോകുന്ന കാഴ്ച്ചയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങളെല്ലാം ഒത്തൊരുമിച്ചുള്ള നീക്കങ്ങള്‍ക്ക് ഒടുവില്‍ ഗോവക്ക് ലഭിക്കുന്ന കൗണ്ടര്‍ അറ്റാക്കുകള്‍ ലക്ഷ്യത്തില്‍ നിന്ന് അകന്നുപോയത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. നാല്‍പ്പതാം മിനിറ്റില്‍ ഒഴിഞ്ഞുകിടക്കുന്ന ബ്ലാസ്റ്റേഴ്‌സ് പകുതിയിലേക്ക് വലതുവിങ്ങിലൂടെ കയറിയെത്തിയ ബോറിസ് സിങിന് കൃത്യമായി സാഹില്‍ നല്‍കിയ പന്ത് ബോറിസ് ക്രോസ് നല്‍കുന്നതിന് പകരം സച്ചിന്‍ സുരേഷിനെ പരീക്ഷിക്കുകയായിരുന്നു. ഇതാണ് ലക്ഷ്യത്തിലേക്ക് എത്തിയത്.