ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാക്കുറ്റം ചുമത്തി പൊലീസ്

തൃശൂർ ഗുരുവായൂരില്‍ കൊള്ളപ്പലിശയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പലിശക്കാർക്കെതിരെ കേസെടുത്തു. നെന്മിണി സ്വദേശി പ്രഹ്ളേഷ് , കണ്ടാണിശ്ശേരി സ്വദേശി വിവേക് ദാസ് എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഗുരുവായൂർ ടെംമ്പിൾ പൊലീസാണ് കേസെടുത്തത്. ഇരുവരും ഒളിവിൽ ആണ്. പ്രഹളേഷ് കൂടുതൽ പേരെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ സന്ദേശം ലഭിച്ചു.

കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഈ മാസം പത്തിനാണ് ഗുരുവായൂർ സ്വദേശി മുസ്തഫ ജീവനൊടുക്കിയത്. 6 ലക്ഷം രൂപ കടമെടുത്ത മുസ്തഫ 40 ലക്ഷം നൽകിയിട്ടും ഭീഷണി തുടരുകയായിരുന്നു. പ്രതികളുടെ വീടുകളിൽ പരിശോധന നടത്താനും രേഖകൾ പിടിച്ചെടുക്കാനും അന്വേഷണ സംഘം നടപടി ആരംഭിച്ചു. ഇതിനിടെ, മുസ്തഫയുടെ മരണത്തിന് ശേഷവും ഗുണ്ടാസംഘം മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പ്രഹ്ളേഷിന്റെ ഭീഷണി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഗുണ്ടാസംഘം ഭീഷണി സന്ദേശങ്ങൾ അയക്കുന്നുണ്ട്.

Related Posts

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി
  • April 4, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു. സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു…

Continue reading
‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്