‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ വാർത്തകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാണ്. നിലവിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും. മുന്നണിയിലേക്ക് ആരൊക്കെ വരുമെന്ന് അപ്പോൾ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തുവന്നിരുന്നു. കേരളാ കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടന്നോയെന്ന് തനിക്കറിഞ്ഞൂടായെന്നും റോഷി അഗസ്റ്റിന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. രണ്ടാഴ്ച മുമ്പ് പാര്‍ട്ടിനയം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിബിലിറ്റിയും ധാര്‍മികതയും കേരളാ കോണ്‍ഗ്രസ് എം പണയം വച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിരുന്നു. തുടരും എന്ന ക്യാപ്ഷനില്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവുമടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റുമായി പ്രമേദ് നാരായണന്‍ എംഎല്‍എയും രംഗത്തെത്തി. തുടരും എന്നകുറിപ്പോടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. മന്ത്രി റോഷി അഗസ്റ്റിന്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് എംഎല്‍എയുടെയും പോസ്റ്റ്.

Related Posts

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല
  • November 4, 2026

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത് എത്തി. ചെയർമാൻ മണി വിശ്വനാഥ് ഉൾപ്പെടെ ആറംഗ ഭരണസമിതിയാണ് ചുമതല ഏൽക്കേണ്ടത്. ചട്ടപ്രകാരമുള്ള നടപടികൾ പാലിക്കാൻ മിൽമ എംഡി…

Continue reading
ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി
  • November 4, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ‘സിദ്ധാർത്ഥ്’ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. സഭയിൽ പുതിയ ആൻറി റാഗിങ് ആക്ട് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ പ്രധാന…

Continue reading

You Missed

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ