കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണം; പ്രതി കെഎം ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു

സിപിഐഎം നേതാവ് കെ.ജെ.ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു. ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കെഎം ഷാജഹാൻ അറസ്റ്റിലായത്. ഒരുപാട് കാര്യങ്ങൾ ഇനി പറയാനുണ്ടെന്നും മുഖ്യമന്ത്രിയെ പറ്റി വെളിപ്പെടുത്താൻ കാര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് അറസ്റ്റിന് ശേഷം ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെക്കുറിച്ച് കെ.എം. ഷാജഹാൻ നേരത്തേയും പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സൈബർ പൊലീസിന്റെ വിലയിരുത്തൽ ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് . കെ.ജെ ഷൈൻ നൽകിയ ആദ്യ പരാതിയിൽ സൈബർ പൊലീസ് സി.കെ. ഗോപാലകൃഷ്ണൻ, കെ.എം. ഷാജഹാൻ എന്നിവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ സി.കെ. ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചപ്പോൾ ഷാജഹാൻ സൈബർ പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകി മടങ്ങി.

എന്നാൽ പിന്നീട് അദ്ദേഹം ഷൈൻ ടീച്ചറെ അപകീർത്തിപ്പെടുത്തുന്ന മറ്റൊരു വീഡിയോ കൂടി പുറത്തിറക്കി. ഇതിനെത്തുടർന്ന് കെ.ജെ. ഷൈൻ വീണ്ടും സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആദ്യ കേസിന് ദിവസങ്ങൾക്കുള്ളിൽ തന്നെ സമാനമായ ഒരു കുറ്റം ചെയ്തതിനാൽ കെ.എം. ഷാജഹാൻ ഒരു സ്ഥിരം കുറ്റവാളി ആണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇത് ഗുരുതരമായ ഒരു ക്രിമിനൽ സ്വഭാവമാണ് കാണിക്കുന്നതെന്നും, കോടതിയിൽ അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി