കെഎസ്ആർടിസി ഡ്രൈവറെ ഹെൽമറ്റിന് അടിച്ച് ബൈക്ക് യാത്രികൻ. ഡ്രൈവർ അജിത്തിന്റെ കൈക്ക് പരുക്കേറ്റു. ആലപ്പുഴ മങ്കൊമ്പിൽ ഇന്ന് വൈകിട്ട് മൂന്നരക്കാണ് സംഭവം. ചേർത്തല- എരുമേലി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിനു മുൻപിൽ ബൈക്ക് വട്ടം വച്ചാണ് മർദ്ധിച്ചത്. പരാതിയിൽ പുളിങ്കുന്ന് പൊലീസ് കേസെടുത്തു.
അതേസമയം കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ യുവതികൾ പൊലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലതയും ഗീതാഞ്ജലി ബഹ്‌റയുമാണ് 7 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പുലർച്ചെ നാലുമണിക്ക് പിടികൂടിയത്.
ഇവർക്കൊപ്പമുണ്ടായിരുന്ന നാല് വയസ്സുള്ള ആൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപും കഞ്ചാവ് കടത്തിയിട്ടുള്ള ഇവർ രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു.









