കരൂർ അപകടം; TVKയുടെ ഗൂഢാലോചന വാദം തള്ളി തമിഴ്നാട് സർക്കാർ

കരൂർ അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ടിവികെ വാദം തള്ളി തമിഴ്നാട് സർക്കാർ. അപകടത്തിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ആരോപണം തള്ളുന്നത്. പൊലീസ് ഇടപെടലിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും സർക്കാർ ഔദ്യോഗിക വക്താവ് അമുദ പറഞ്ഞു.

ജനക്കൂട്ടത്തിനിടയിൽ കൂടി തന്നെ പ്രസംഗസ്ഥലത്ത് എത്തിച്ച പൊലീസിന് വിജയ് നന്ദി പറയുന്ന വീഡിയോ അടക്കം ഉൾപ്പെടുത്തിയാണ്‌ ടിവികെ ആരോപണത്തെ സർക്കാർ തള്ളുന്നത്. വാഹന റാലിയായിട്ടാണ് വിജയ് എത്തിയത്. ഇതിനിടയിലും ചെറിയ അപകടങ്ങൾ ഉണ്ടായി. ഇടയ്ക്ക് വാഹനം നിർത്തിയതോടെ ആളുകൾ കൂട്ടമായി വിജയിക്ക് അരികിലേക്ക് എത്തി. വിജയ് യെ കാണാൻ എത്തിയവർ എല്ലാ സുരക്ഷാ മുൻകരുതലുകളും മറികടന്നു.

സംഭവ സമയത്ത് ടിവികെ ഏർപ്പെടുത്തിയിരുന്ന ആംബുലൻസുകളും പൊലീസ് എത്തിച്ച ആംബുലൻസുകളും ആണ് ഉണ്ടായിരുന്നത്. പിന്നീടാണ് 33 ആംബുലൻസുകൾ വിളിച്ചുവരുത്തിയത്. വിജയ് സംസാരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുന്നിൽ ഒരാൾ കുഴഞ്ഞു വീഴുന്ന ദൃശ്യവും ഇക്കൂട്ടത്തിൽ ഉണ്ട്. സർക്കാർ ഔദ്യോഗിക വക്താവ് അമുദ ഐഎഎസ് നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് വീഡിയോ പുറത്തുവിട്ടത്. ഗൂഢാലോചനയുണ്ടെന്ന ടിവികെ വാദം തള്ളാൻ സർക്കാരിന്റെ പക്കലുള്ള പ്രധാന തെളിവാണ് ഇത്.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി