പാര്‍ലമെന്റ് ഹൗസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്ക് വിരുന്നൊരുക്കി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. താരങ്ങളെ ഓരോരുത്തരുടെയും അടുത്തെത്തി കുശലനഷ്വേണം നടത്തിയ പ്രധാന മന്ത്രി താരങ്ങളെ അഭിവാദ്യം ചെയ്യാനും മറന്നില്ല. ആന്തണി ആല്‍ബനീസ് കളിക്കാരുമായി കുശലന്വേഷമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
നായകന്‍ രോഹിത് ശര്‍മ താരങ്ങളെ ഓരോരുത്തരെയായി ആല്‍ബനീസിന് പരിചയപ്പെടുത്തി കൊടുത്തു. ജസ്പ്രീത് ബുംറയുടെ ബോളിങ് ആക്ഷനെ പ്രധാനമന്ത്രി പ്രശംസിച്ചു. കോലിയുമായി നര്‍മസംഭാഷണത്തിലും ഓസീസ് പ്രധാനമന്ത്രി ഏര്‍പ്പെട്ടു.
മനുക ഓവലില്‍ പ്രൈംമിനിസ്റ്റേഴ്സ് ഇലവനുമായുള്ള രണ്ടുദിവസത്തെ പരിശീലന മത്സരത്തിനായാണ് ഇന്ത്യന്‍ ടീം ബുധനാഴ്ച കാന്‍ബെറയിലെത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് മാച്ച്. നവംബറില്‍ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സരത്തിനായാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയത്.