ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടാണ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടത്.തോല്‍വിയോടെ ഗോകുലം കേരളം എഫ്‌സി പോയിന്റ് പട്ടികയില്‍ എട്ടാമതായി. (First defeat of the season for Gokulam Kerala FC in the I-League)
വിജയം മാത്രം ലക്ഷ്യമിട്ടാണ്, സീസണിലെ രണ്ടാം ഹോം മാച്ചിന് ഗോകുലം കേരള എഫ്‌സി ഇറങ്ങിയത്. എന്നാല്‍, 13 ആം മിനുട്ടില്‍ തന്നെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഞെട്ടിച്ചു. സ്റ്റെന്‍ഡ്‌ലി ഫെര്‍ണാണ്ടസിലൂടെ ചര്‍ച്ചിലിന് ലീഡ്.
തിരിച്ചടിക്കാനുള്ള ഗോകുലത്തിന്റെ ശ്രമങ്ങള്‍ വിജയം കണ്ടില്ല. ഇതോടെ സീസണിലെ ആദ്യ തോല്‍വി. ഷില്ലോങ് ലജോങ് എഫ്‌സിക്ക് എതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.