ആർസിബിക്കെതിരെ കന്നഡ ആരാധകർ. ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിൽ ആരംഭിച്ചതിനാണ് വിമർശനം. സമൂഹമാധ്യമങ്ങളിൽ വാക്ക് പോര് തുടരുകയാണ്. വിമർശനവുമായി കന്നഡ സംഘടന കർണാടക രക്ഷണ വേദികേയും രംഗത്തുവന്നു. കർണാടകക്കാരെ ടീമിൽ എടുത്തില്ലെന്നും വിമർശനം. എക്സ് പേജ് കന്നഡയിലേക്ക് മാറ്റണമെന്നും കന്നഡ വികാരം മാനിക്കാതിരുന്നാൽ പ്രതിഷേധം ശക്തമാക്കുമെന്നും കർണാടക രക്ഷണ വേദികേ പറഞ്ഞു.
അതേസമയം വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റനായി തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയമാണിത്. എട്ട് സീസണുകളില്‍ ആര്‍സിബിയെ നയിച്ച കോലിക്ക് ഒരു തവണപോലും കിരീടഭാഗ്യം ഉണ്ടായിട്ടില്ല. ഇത്തവണ കോലിക്ക് കീഴില്‍ ആ ക്ഷീണം മാറ്റാനുള്ള ഒരുക്കത്തിലാണ് ടീം. അതുകൊണ്ടുതന്നെ ശക്തമായ നിരയുമായിട്ടാണ് ആര്‍സിബി എത്തുന്നത്.
കോലിയടക്കം നാല് ബാറ്റര്‍മാരും രണ്ട് വിക്കറ്റ് കീപ്പര്‍മാരും ഏഴ് ഓള്‍റൗണ്ടര്‍മാരും 9 ബോളര്‍മാരുമടങ്ങുന്നതാണ് ടീം. ബോളിങിലേക്ക് ഭുവനേശ്വര്‍ കുമാറിനെ എത്തിച്ചത് ടീമിന് നേട്ടമായി. ഭുവിക്കൊപ്പം ഹേസല്‍വുഡ്, നുവാന്‍ തുഷാര എന്നിവരുമുണ്ട്. ബോളിങ്ങിലും തിളങ്ങുന്ന ലിയാം ലിവിങ്സ്റ്റണും ക്രുനാല്‍ പാണ്ഡ്യയും ടീമിന് കരുത്താണ്. പവര്‍ ഹിറ്റര്‍മാരായ ടിം ഡേവിഡ്, റൊമാരിയ ഷെപ്പേര്‍ഡ് എന്നിവരും ചേരുന്നതോടെ ആദ്യ കിരീടമെന്ന സ്വപ്നത്തിലേക്ക് നോക്കുകയാണ് ആര്‍സിബി.
ആര്‍സിബിയുടെ സാധ്യത ഇലവന്‍: വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പടിദാര്‍, ലിയം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ, ക്രുനാല്‍ പണ്ഡ്യ, ടിം ഡേവിഡ്, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യഷ് ദയാല്‍, സൂര്യാഷ് ശര്‍മ