ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാകണം; വനം വകുപ്പിൽ സ്ലീപ്പർ സെൽ രൂപീകരിച്ച് സർക്കാർ

രഹസ്യ വിവരശേഖരണത്തിനായി വനം വകുപ്പിൽ സ്ലീപ്പർ സെൽ രൂപീകരിച്ച് സർക്കാർ. ഓരോ സർക്കിളുകളിലും സ്ലീപ്പർ സെല്ലിൽ 5 വീതം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കും. ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാക്കാനാണ് തീരുമാനം. രഹസ്യവിവര ശേഖരണത്തിനായി കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും. ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു

നമേഖലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായാണ് സ്ലീപ്പർ സെൽ രൂപീകരിച്ചിരിക്കുന്നത്. ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിനാണ് സ്ലീപ്പർ സെല്ലുകളുടെ നിയന്ത്രണം. ഓരോ ജില്ലകളിലും ഫ്ലൈയിംഗ് സ്ക്വാഡുകൾ പ്രവർത്തിക്കെയാണ് പുതിയ തീരുമാനം. വനംവകുപ്പിലെ അതാത് ഓഫീസുകളിൽ നിന്ന് തന്നെ സ്ലീപ്പർ സെല്ലിന്റെ പ്രവർത്തനം നടത്തണമെന്നാണ് നിർദേശം. അഡീഷണൽ പ്രിൻസിപ്പിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ശുപാർശയെ തുടർന്നാണ് ഉത്തരവ്.

അതാത് സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും വേണം. ഇന്റലിജൻസ് സെല്ലിനായിരിക്കും സ്ലീപ്പർ സെൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യേണ്ടത്. ഇന്റലിജൻസ് സെൽ റിപ്പോർട്ട് അതാത് വനം സർക്കിളിലേക്ക് കൈമാറും. ഒന്നു മുതൽ അഞ്ച് വർഷം വരെയാണ് സ്ലീപ്പർ സെല്ലിലെ ഉദ്യോഗസ്ഥരുടെ കാലാവധി. കാര്യക്ഷമത അനുസരിച്ച് കാലാവധി നീട്ടിനൽകും.

Related Posts

‘ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്, പ്രേക്ഷക പ്രശംസ നേടി ആന്റണി പെപ്പെയുടെ പഞ്ച്’; ബോക്‌സ് ഓഫീസ് ചാമ്പ്യനായി ‘ദാവീദ്’
  • February 15, 2025

ആന്റണി പെപ്പയുടെ പുതിയ ചിത്രം ‘ദാവീദ്’ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ആന്റണി വർഗീസ് പെപ്പെ ബോക്സറായി എത്തുന്ന ചിത്രത്തിന് ഇതിനോടകം മികച്ച റിപ്പോർട്ടാണ് തിയറ്ററിൽ നിന്ന് ലഭിക്കുന്നത്. ഗോവിന്ദ് വിഷ്ണു തന്റെ ആദ്യ സംവിധാന സംരംഭം കുറ്റമറ്റതാക്കി.ആക്‌ഷൻ സ്റ്റാറായ…

Continue reading
മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ
  • February 15, 2025

മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെയെത്തും മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിതിൻ കെ ജോസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന 7 ആമത്തെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്, പ്രേക്ഷക പ്രശംസ നേടി ആന്റണി പെപ്പെയുടെ പഞ്ച്’; ബോക്‌സ് ഓഫീസ് ചാമ്പ്യനായി ‘ദാവീദ്’

‘ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്, പ്രേക്ഷക പ്രശംസ നേടി ആന്റണി പെപ്പെയുടെ പഞ്ച്’; ബോക്‌സ് ഓഫീസ് ചാമ്പ്യനായി ‘ദാവീദ്’

മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ

മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ

‘ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല’; പിടിമുറുക്കി ട്രംപ്, നിലവിലെ നടപടിക്രമങ്ങൾ നിർത്തിവച്ചു

‘ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല’; പിടിമുറുക്കി ട്രംപ്, നിലവിലെ നടപടിക്രമങ്ങൾ നിർത്തിവച്ചു

‘ഉത്സവങ്ങള്‍ കുരുതിക്കളങ്ങളാക്കരുത്, ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെ’; ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി

‘ഉത്സവങ്ങള്‍ കുരുതിക്കളങ്ങളാക്കരുത്, ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെ’; ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി