ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി ഐഫോൺ, കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ സി ഇ ഒ ടിം കുക്ക്

ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ മോഡലായി ഐഫോൺ മാറിയെന്ന് ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക്. ആപ്പിളിന് ഇന്ത്യയിൽ വലിയ രീതിയിലുള്ള വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതിനാൽ ഇന്ത്യയിൽ കൂടുതൽ ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് സി ഇ ഒ ടിം കുക്ക് വ്യക്തമാക്കി. [iPhone Was Top Selling Model In India]

ഇന്ത്യൻ വിപണി നോക്കുമ്പോൾ സ്മാർട്ഫോൺ വില്പനയിൽ ആപ്പിൾ രണ്ടാമതും, കംപ്യൂട്ടർ, ടാബ്ലറ്റ് ഉത്പന്നങ്ങളിൽ മൂന്നാം സ്ഥാനത്തുമാണ്. ഇത് ആപ്പിൾ ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിലുള്ള സ്വീകാര്യത വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ മോഡലായി ഐഫോൺ മാറുന്നത് ഇതാദ്യമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഡിസംബർ പകുതിയോടെ എക്കാലത്തെയും റെക്കോർഡ് നേട്ടമായ 124. 3 ബില്യൺ ആണ് ആപ്പിൾ നേടിയത്. ഒരു വർഷത്തിന് മുമ്പ് ഒക്ടോബർ – ഡിസംബർ മാസത്തിൽ 7 ശതമാനം അതായത് 33.91 ബില്ല്യണായി കമ്പനിയുടെ വരുമാനം കുറഞ്ഞിരുന്നു.

ഇന്ത്യയിൽ ആപ്പിൾ ഉത്പന്നമായ മാക് പിസിയുടെ വില്പന 7.78 ബില്ല്യണിൽ നിന്നും 8.98 ബില്ല്യണായി കൂടുകയും, ഐപാഡിന്റെ വിൽപ്പന 15 ശതമാനായി കൂടുകയും ചെയ്തു. എന്നാൽ ചൈനയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നേട്ടമാണ് ഉണ്ടായിവരുന്നത്. ആപ്പിൾ ഉത്പന്നങ്ങളുടെ വില്പനയിൽ 11 ശതമാനം ഇടിവാണ് ചൈനയിൽ രേഖപ്പെടുത്തിയത്. ആപ്പിൾ ഉത്പന്നങ്ങൾ അധികവും നിർമിക്കുന്നത് ചൈനയിലാണെന്നതും പ്രധനമാണ്. ഫീച്ചറുകൾ വിപുലപ്പെടുത്തി ഏപ്രിലോടെ ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ ഇംഗ്ലീഷ് വേർഷൻ ഇറക്കുന്നുണ്ടെന്നും ടിം കുക്ക് അറിയിച്ചിട്ടുണ്ട്.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി