![](https://sakhionline.in/wp-content/uploads/2025/01/chokramudi.jpg)
ഇടുക്കി ചൊക്രമുടിയിൽ വീണ്ടും അനധികൃത നിർമ്മാണത്തിന് ശ്രമം. വിവാദ ഭൂമിയിൽ അതിക്രമിച്ചു കയറി കാട് വെട്ടിത്തെളിച്ചു. സംഘം ചേർന്ന് എത്തിയ ആളുകളാണ് ചൊക്രമുടിയിലെ പുൽമേടുകൾ വെട്ടിയത്. പ്രവേശനത്തിന് നിയന്ത്രണമുള്ള ചൊക്രമുടിയിലേക്ക് ആളുകൾ കയറിയതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
വിവാദ ഭൂമിയിലെ കയ്യേറ്റത്തിൽ ആരോപണ വിധേയനായ സിബി തോമസിന്റെ തൊഴിലാളികൾ എന്നാണ് അതിക്രമിച്ചു കടന്നവർ പൊലീസിനോട് പറഞ്ഞത്. സംരക്ഷിതസസ്യമായ നീലക്കുറിഞ്ഞി ഉൾപ്പെടെ വ്യാപകമായി അതിക്രമിച്ചു കയറിയവർ വെട്ടി നശിപ്പിച്ചു.
വിവാദ ഭൂമി വാങ്ങിയ ആളുകളും ചൊക്രമുടിയിൽ അതിക്രമിച്ച കടന്നവരുടെ കൂട്ടത്തിലുണ്ട്. വീണ്ടും കയ്യേറ്റ ശ്രമം നടന്നിട്ടും റവന്യൂ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയില്ല. ചൊക്രമുടിയിൽ കയ്യേറ്റം നടന്നു എന്ന് കണ്ടെത്തി മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് വീണ്ടും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.