ആപ്പിൾ iPhone 17 സീരീസിനെ ട്രോളി സാംസങ്, എക്സിൽ #icant ട്രോളുകൾ

പുതിയ ഐഫോൺ 17 സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ പതിവുപോലെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സാംസങ്. ആഗോളതലത്തിൽ സാങ്കേതികവിദ്യാ രംഗത്തെ അതികായന്മാരായ ഈ രണ്ട് കമ്പനികൾ തമ്മിലുള്ള മത്സരം വളരെക്കാലമായി തുടരുന്നതാണ്. ഐഫോൺ 17 സീരീസിന്‍റെ വരവോടെ ഈ ‘പോരാട്ടം’ വീണ്ടും പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

ആപ്പിളിന്‍റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ എയറിനെ ലക്ഷ്യമിട്ടാണ് സാംസങ് പ്രധാനമായും ട്രോളുകൾ ആരംഭിച്ചത്. ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഐഫോൺ എന്ന വിശേഷണവുമായി വന്ന ഐഫോൺ എയറിനെ, “ഇതിനൊക്കെ ഇപ്പോഴും പ്രസക്തിയുണ്ടോ” എന്ന ചോദ്യത്തോടെയാണ് സാംസങ് പരിഹസിച്ചത്. സാംസങിന്‍റെ ഫോൾഡബിൾ ഫോണുകളുമായി ബന്ധിപ്പിച്ചായിരുന്നു അടുത്ത ട്രോൾ. ആപ്പിളിന് ഇതുവരെ ഫോൾഡബിൾ മോഡലുകൾ ഇല്ലാത്തത് ചൂണ്ടിക്കാണിച്ച് “ഇത് മടക്കാൻ കഴിയുമ്പോൾ ഞങ്ങളെ അറിയിക്കുക” എന്ന പഴയ ട്വീറ്റ് സാംസങ് വീണ്ടും പങ്കുവെച്ചു.

ഇതിനുപുറമെ ഐഫോൺ 17 സീരീസിലെ 48MP ട്രിപ്പിൾ ക്യാമറയെയും സാംസങ് കളിയാക്കി. “മൂന്ന് 48MP ഇപ്പോഴും 200MP-ക്ക് തുല്യമല്ല” എന്ന് കുറിച്ചുകൊണ്ട് തങ്ങളുടെ 200MP ക്യാമറയുടെ മേന്മ അവർ പരോക്ഷമായി ഉയർത്തിക്കാട്ടി. #iCant എന്ന ഹാഷ്‌ടാഗും സാംസങ് ഈ പോസ്റ്റുകൾക്കായി ഉപയോഗിച്ചിരുന്നു. ഈ പോസ്റ്റുകൾക്ക് താഴെ ആപ്പിൾ ആരാധകരും സാംസങ് ആരാധകരും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുകയും കമൻ്റ് സെക്ഷൻ ഒരു യുദ്ധക്കളം പോലെ മാറുകയും ചെയ്തു.

ആപ്പിൾ പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് വൻ അപ്‌ഗ്രേഡുകളോടെ iPhone 17 സീരീസ് പുറത്തിറങ്ങി. കാലിഫോർണിയയിലെ കുപ്പർട്ടിനോയിലുള്ള ആപ്പിൾ പാർക്കിൽ നടന്ന ചടങ്ങിൽ, ആപ്പിൾ സിഇഒ ടിം കുക്ക് ആണ് iPhone 17, iPhone Air, iPhone 17 Pro, iPhone 17 Pro Max എന്നിവ അവതരിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണായ iPhone Air, 5.6 മില്ലീമീറ്റർ മാത്രം കട്ടിയോടെയാണ് വരുന്നത്. ലിക്വിഡ് ഗ്ലാസ് ഇന്റർഫേസ്, A19, A19 പ്രോ ചിപ്പുകൾ, മികച്ച ക്യാമറയും ബാറ്ററിയും എന്നിവയാണ് iPhone 17 സീരീസിലെ പ്രധാന സവിശേഷതകൾ. എല്ലാ മോഡലുകളും 256 GB സ്റ്റോറേജിലാണ് ലഭ്യമാവുക.

Related Posts

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading
നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
  • April 2, 2026

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി