ആത്മകഥ വിവാദം: ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

ആത്മകഥ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്ന് ഇ പി പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ആവര്‍ത്തനം പോലെയാണ് ഇന്നും. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടിയാണിത്. ഞാന്‍ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡി സി ബുക്‌സും, മാതൃഭൂമി ബുക്‌സും പ്രസിദ്ധീകരിക്കാന്‍ താത്പര്യമറിയിച്ചു. മാതൃഭൂമിയുടെ ശശിയും ഞാനുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. അങ്ങനെ നില്‍ക്കുയാണ് പ്രസിദ്ധീകരണത്തിന് വേണ്ടിയുള്ള നടപടി ക്രമം – ഇ പി വിശദീകരിച്ചു.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പുസ്തക പ്രസിദ്ധീകരണത്തിന് താന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല, ചുമതലപ്പെടുത്തിയിട്ടില്ല, അത്തരം കാര്യങ്ങളെ കുറിച്ച് അടിസ്ഥാന രഹിതമായ നിലയില്‍ വാര്‍ത്ത വന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് സമഗ്രമായൊരു അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം എന്നുള്ളതാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി.

രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇപി ജയരാജയന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തില്‍ പറയന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആത്മകഥയില്‍ പറയുന്നു.

അതേസമയം, പുസ്തകത്തിന്റെ പ്രകാശനം ഡി സി ബുക്‌സ് നീട്ടി. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്നും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Related Posts

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി
  • April 4, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു. സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു…

Continue reading
‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്