ആണും പെണ്ണും ഒരുമിച്ച് ആടിപ്പാടുന്നത് അംഗീകരിക്കാൻ കഴിയില്ല; സർക്കാർ ലക്ഷ്യം മത അവഹേളനം’; സമസ്ത

സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സൂംബ ഡാൻസ് ഉൾപ്പെടുത്തുന്നതിൽ എതിർപ്പുമായി സമസ്ത. മത അവഹേളനമാണ് സർക്കാർ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി ആരോപിച്ചു. മത സംഘടനകൾ പ്രതികരിക്കണമെന്നും ബഹാവുദ്ദീൻ നദ്‌വി ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിനെ കണ്ട് തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് SYS നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

സൂംബ എല്ലാ കുട്ടികൾക്കും ഉള്ള പദ്ധതി എന്ന രീതിയിലാണ് സ്കൂളുകളിൽ നടപ്പാക്കുന്നത്. ആണും പെണ്ണും ഒരുമിച്ച് ആടിപ്പാടുന്ന പ്രക്രിയയാണ് കൊണ്ടുവരുന്നത്. പ്രായോഗികമായി അംഗീകരിക്കാൻ കഴിയാത്ത കാര്യം. ലഹരിക്ക് എതിരെ നല്ല ബോധവൽക്കരണമാണ് ആവശ്യമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

ഒരു ആരോഗ്യ പരിശീലന പരിപാടി എന്ന നിലക്കാണ് കൊണ്ടുവരുന്നത്. മാറിനിൽക്കുന്ന കുട്ടികൾക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടാകും. കുട്ടികൾക്ക് സന്തോഷം നൽകുന്ന പലകാര്യങ്ങളും ഉണ്ടാകും. അവർക്ക് അതിന്റെ പ്രത്യാഘാതം അറിയില്ല. ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമെങ്കിൽ കായിക അധ്യാപകരുടെ ഒഴിവു നികത്തണം. ആരോഗ്യ സംരക്ഷണത്തിന് ഇങ്ങനെ ഒരു ഡാൻസിന്റെ ആവശ്യമേയില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

പദ്ധതി പാടേ ഉപേക്ഷിക്കണമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. പശ്ചാത്യ സംസ്കാരത്തിൽ നമ്മുടെ സംസ്കൃതിക്ക് യോജിക്കാത്ത പലതും ഉണ്ട് .ധാർമിക തകർച്ച വരാൻ സാധ്യതയുണ്ടെന്ന് അദേഹം പറഞ്ഞു. ധാർമികതയ്ക്കെതിരായ ഒരു കാര്യവും മതപണ്ഡിതർ അനുവദിക്കില്ല. ജെൻഡർ ന്യൂട്രാലിറ്റിയെ ശക്തമായി എതിർത്തതാണ്. ഈ വിഷയത്തിലും ഗൗരവമായി ഏറ്റെടുക്കണമെങ്കിൽ ഏറ്റെടുക്കുമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. സൂംബ ഡാൻസ് ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് എതിരെയുള്ള വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് എതിർപ്പുമായി സമസ്ത രം​ഗത്തെത്തിയിരിക്കുന്നത്.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌