അര നൂറ്റാണ്ടിന്റെ സാമൂഹ്യ മാറ്റ കഥ പറയുന്ന വി.എസ് സനോജ് ചിത്രം അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രിഥ്വിരാജ്

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചലച്ചിത്രതാരം പ്രിഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചു. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളീ കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. വി.എസ് സനോജ്, ജോബി വർ​ഗീസ് എന്നിവരാണ് തിരക്കഥ.

ഛായാ​ഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മം​ഗലത്ത്, പശ്ചാത്തലസം​ഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ – ​ഗോകുൽദാസ്, സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കളറിസ്റ്റ്- യു​ഗേന്ദ്രൻ, കാസ്റ്റിം​ഗ് ​ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം അരിക് തീയ്യേറ്ററുകളിലേക്ക് എത്തും.

Related Posts

നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
  • April 2, 2026

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി…

Continue reading
തിരു. മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം
  • April 2, 2026

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പാർക്കിങ് ഗ്രൗണ്ടിൽ എത്തിയത് എങ്ങനെ എന്നതിൽ അവ്യക്തത. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിലെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു