അക്രമി നിലത്തിട്ട് ചവുട്ടി; കോട്ടയത്ത് തട്ടുകടയിലെ സംഘര്‍ഷം പരിഹരിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കോട്ടയത്ത് അക്രമിയെ പിടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദ് ആണ് മരിച്ചത്. ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി, നിലത്തു വീണ ഉദ്യോഗസ്ഥനെ ചവിട്ടി പരുക്കേല്‍പ്പിച്ചു. തളര്‍ന്നു വീണ ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശിയായ ജിബിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് പൊലീസ് അറിയിച്ചു. (police officer attacked by criminal, died)

ഇന്നലെ അര്‍ധരാത്രിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി സിപിഒ ശ്യാമപ്രസാദ് തെള്ളകത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അവിടെ വച്ച് ഒരു സംഘര്‍ഷം കാണുന്നത്. തട്ടുകട നടത്തുന്നയാളോട് ജിബിന്‍ കയര്‍ക്കുന്നതിനിടെ കടക്കാരന്‍ ഇതൊരു പൊലീസുകാരനാണെന്ന് അറിയിക്കുന്നു. ഇതേത്തുടര്‍ന്ന് ജിബിന്‍ കൂടുതല്‍ പ്രകോപിതനാകുകയും പൊലീസുകാരനാണെങ്കില്‍ എന്തുചെയ്യുമെന്ന് ചോദിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജിബിനും ശ്യാമപ്രസാദും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത് ഉന്തും തള്ളുമായി മാറിയ വേളയില്‍ ശ്യാമപ്രസാദ് താഴെ വീഴുകയും ഉടന്‍ ജിബിന്‍ ശക്തമായി ചവുട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

ഉടന്‍ പ്രദേശത്ത് നൈറ്റ് പട്രോളിംഗ് നടത്തിയിരുന്ന പൊലീസുകാര്‍ സംഭവസ്ഥലത്തെത്തി ശ്യാമപ്രസാദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി തന്നെ പ്രതിയെ പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

Related Posts

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
  • April 1, 2026

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍. രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്തിന്റെ മൊഴി. എന്നാല്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍…

Continue reading
നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ; ദൗത്യം അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍
  • April 1, 2026

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54-നാണ് വിക്ഷേപണം. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ട്ടെമിസ് 2 ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്. തകരാര്‍ പരിഹരിച്ച എസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി