സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മുന്നറിയിപ്പില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും വീശിയേക്കും. തെക്കൻ അറബി കടലിന്റെ മധ്യഭാഗത്തായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.

കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കില്ല. നവംബർ എട്ട്, ഒൻപത് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related Posts

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍
  • March 14, 2026

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഐ എം വിജയന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം പല ആളുകളും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം താന്‍ പ്രവര്‍ത്തിക്കില്ല. പിടി ഉഷയെപ്പോലെ എംപി ആവാന്‍ താനും തയ്യാറാണ്. ഏതു പാര്‍ട്ടി രാജ്യസഭാ സീറ്റ്…

Continue reading
കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
  • March 14, 2026

പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് സംഭവം ഉണ്ടായത്. (relative killed amid conflict between…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എന്തിന്റെ കേടായിരുന്നു ? ; നാക്കു പിഴയിൽ വിമർശനമേറ്റു വാങ്ങി തിമോത്തി ഷലമേറ്റ്

എന്തിന്റെ കേടായിരുന്നു ? ; നാക്കു പിഴയിൽ വിമർശനമേറ്റു വാങ്ങി തിമോത്തി ഷലമേറ്റ്

ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കുമോ? ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം

ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കുമോ? ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വിലയറിയാം

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വിലയറിയാം

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍

‘മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു’; എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍

‘മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു’; എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍

40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു

40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു