സംസ്‌കൃതി ഖത്തർ പ്രവാസി ക്ഷേമ നിധി-നോർക്ക, ഐസിബിഎഫ് അംഗത്വ പ്രചാരണ പരിപാടി സംഘടിപ്പിച്ചു
ന്യൂസലാത്ത യൂണിറ്റ് പ്രസിഡന്റ് യൂസഫ് പോവിൽ അധ്യക്ഷത വഹിച്ചു. നോർക്ക പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ, സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ,സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ന്യൂ സലാത്ത യൂണിറ്റ് സെക്രട്ടറി ഉണ്ണി ഗുരുവായൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്യാമ്പ് കൺവീനർ നാരായണൻകുട്ടി നന്ദി പറഞ്ഞു.നൂറോളം പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
സംസ്കൃതി നോർക്ക-ക്ഷേമനിധി സബ് കമ്മിറ്റി കൺവീനർ ശിവദാസ് സ്റ്റാലിൻ,അംഗങ്ങൾ ആയ സബീന അസീസ്, രവി മണിയൂർ,അമിത്,സിദ്ദിഖ് ,സതീഷ് ,കേന്ദ്രകമിറ്റി അംഗം സിനി അപ്പു തുടങ്ങിയവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.









