ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം

മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും അടുത്തവർഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിൽ അടുത്തിടെ ആരംഭിച്ച ഫെസിലിറ്റേഷൻ സെൻററിന്റെ മാതൃകയിലാണ് പുതിയ കേന്ദ്രം ഒരുക്കുന്നതെന്നും ശബരിമലയിൽ കുട്ടികൾക്കായി മാത്രം ഒരുക്കിയിട്ടുള്ള ക്യൂ സംവിധാനം അടുത്തവർഷം വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് ക്യൂവില്ലാതെ അയ്യപ്പദർശനം സാധ്യമാക്കാൻ കുട്ടി ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ഈ സംവിധാനം വിപുലപ്പെടുത്തും. കുട്ടികൾക്കൊപ്പമെത്തുന്ന മുതിർന്നവർ ഈ സംവിധാനത്തെ നിർദ്ദേശാനുസരണം ഉപയോഗപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.sabarimala 2024

കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച് 15 ലക്ഷം തീഥാടകരെയാണ് ഇക്കുറി അധികമായി പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നിലയ്ക്കൽ മുതൽ സോപാനം വരെ തീർഥാടകർക്കായി ഇത്തവണ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും അധികമായി പാർക്കിങ് കേന്ദ്രങ്ങൾ ആരംഭിച്ചു.

പമ്പയിൽ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയിൽ മൂന്ന് നടപ്പന്തലുകൾ, സ്ത്രീകൾക്കായി വിശ്രമ കേന്ദ്രം എന്നിവ നിർമ്മിച്ചു. ക്യൂവിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളം, ബിസ്കറ്റ് എന്നിവ നൽകാൻ സംവിധാനം ഏർപ്പെടുത്തി. വെർച്വൽ ക്യൂ ഫലപ്രദമായി നടപ്പിലാക്കാനായതോടെ സന്നിധാനത്തേക്ക് എല്ലാ ദിവസവും ഒരു പോലെ ഭക്തർക്ക് എത്താനായെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ മുഖ്യ പ്രസാദമായ അരവണ, ഉണ്ണിയപ്പം എന്നിവ അനിയന്ത്രിതമായാണ് വിതരണം ചെയ്യുന്നത്. മണ്ഡലകാലത്തിൻ്റെ തുടക്കത്തിൽ തന്നെ 40 ലക്ഷം അരവണ ടിന്നുകൾ കരുതൽ ശേഖരമായി ഉണ്ടായിരുന്നു. 25 ലക്ഷം ടിന്നുകൾ ഇപ്പോഴും സ്റ്റോക്കുണ്ടെന്നും ദിവസവും മൂന്നര ലക്ഷം അരവണ ടിന്നുകളുടെ വില്പന നടന്നു വരുന്നുണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

Related Posts

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും
  • June 23, 2025

ആര്യാടൻ ഷൗക്കത്ത് വിജയച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്ബോൾ ലോകകപ്പ് ഉയര്‍ത്തി ലിയോണൽ മെസിയുടെയും കൂടെ ചിത്രം പങ്കുവെച്ചാണ് സതീശൻ നിലമ്പൂരിലെ വിജയത്തിന്‍റെ സന്തോഷം പങ്കുവെച്ചത്. ചങ്ക്…

Continue reading
വീരവണക്കം’ പ്രദർശനത്തിന്
  • June 23, 2025

പോരാട്ട വഴികളുടെ ചരിത്രപശ്ചാത്തലത്തിൽ മലയാളികളുടെയും തമിഴരുടെയും വീരപാരമ്പര്യത്തിൻ്റെയും പരസ്പരസ്നേഹത്തിൻ്റെയും കഥ പറയുന്ന അസാധാരണമായ ഒരു തമിഴ് ചലച്ചിത്രമാണ് ‘വീരവണക്കം’. വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ തമിഴ് ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും പ്രദർശനത്തിന് സജ്ജമായിക്കഴിഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും

വീരവണക്കം’ പ്രദർശനത്തിന്

വീരവണക്കം’ പ്രദർശനത്തിന്

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു