വിവാഹം കഴിക്കൂ ,ഇല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; വിചിത്ര നിർദ്ദേശവുമായി കമ്പനി

വിവാഹം കഴിക്കാത്തവരും ,വിവാഹമോചിതരുമായ ജീവനക്കാരെ സെപ്തംബർ അവസാനത്തോടെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ചൈനയിലെ കെമിക്കൽ കമ്പനി. ജനുവരിയിലാണ് ഷുണ്ടിയന്‍ കെമിക്കൽ കമ്പനിയിലെ 28 നും 58 നും ഇടയിൽ പ്രായമുള്ള ജീവനക്കാരെ ലക്ഷ്യമിട്ട് ഇങ്ങനെയൊരു നിയമം പുറത്തിറക്കിയത്. മാർച്ച് മാസത്തോടെ വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തവർ സ്വയം ജോലി രാജിവയ്ക്കണമെന്നും, കൂടുതൽ വൈകിയാൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്നുമായിരുന്നു കമ്പനിയുടെ നിർദ്ദേശം.

സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ നിയമം വലിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് മനസിലാക്കിയ കമ്പനി തീരുമാനം പിൻവലിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ചൈനയിൽ വിവാഹ നിരക്ക് കുറയുന്ന സാഹചര്യത്തിലായിരുന്നു കമ്പനിയുടെ ഈ തീരുമാനം. മുൻവർഷങ്ങളിൽ നിന്ന് 2023-ൽ വിവാഹങ്ങളുടെ എണ്ണം 6.1 ദശലക്ഷമായി കുറഞ്ഞിരുന്നു, കൂടാതെ ജനന നിരക്കിലും കുറവ് രേഖപ്പെടുത്തിയിരുന്നു . എന്നാൽ 2024-ലെ കണക്കിൽ രാജ്യത്ത് 9.54 ദശലക്ഷം നവജാതശിശുക്കൾ ജനിച്ചതായി കണ്ടെത്തി.2017-ന് ശേഷമുള്ള ജനനനിരക്കിലെ ആദ്യത്തെ വർധനവാണിതെന്നും പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെമോഗ്രാഫർ ഹെ യാഫു പറഞ്ഞു.

എന്നാൽ ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ,വിവാഹം കഴിക്കുക എന്ന ഒരാളുടെ വ്യക്തിപരമായ അവകാശത്തിനോടുള്ള ലംഘനമാണിതെന്നുമാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. ചൈനയിലെ തൊഴിൽ നിയമനങ്ങൾ പ്രകാരം തൊഴിലാളികളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ഒരു കമ്പനിക്കും അർഹതയില്ലെന്ന് അവർ പറയുന്നു.

വിവാഹ നിരക്ക് കൂട്ടാനായുള്ള സർക്കാരിന്റെ തീരുമാനം നടപ്പിലാക്കേണ്ടത് ഇത്തരത്തിലുള്ള നിയമനങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ചിട്ടല്ലെന്നും, മറ്റുള്ളവർക്ക് വേണ്ടിയല്ല വിവാഹം പോലെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടതെന്നും സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരിച്ചു. നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ് തദ്ദേശ മാനവിക വിഭവശേഷി സാമൂഹ്യ സുരക്ഷാ ബ്യൂറോ കമ്പനിയിൽ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായാണ് കമ്പനി നിയമം പിൻവലിക്കാൻ തയാറായതും, ആരെയും പിരിച്ചുവിടില്ലെന്ന തീരുമാനത്തിലെത്തിയതും.ചൈനയിലെ വിവാഹ നിരക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പല പ്രദേശങ്ങളിലും സർക്കാർ ജനങ്ങൾക്ക് പണം നൽകുന്നതായും റിപ്പോർട്ടുകൾ ഉണ്ട് .

Related Posts

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി
  • March 11, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. 11.30 ഓടെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ മോദി തേവര നേവൽ ബേസിലേക്ക് ഹെലികോപ്റ്റർ മാർഗം പോകും.കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ നടക്കുന്ന മൂന്ന് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. മറൈൻ ഡ്രൈവിൽ…

Continue reading
‘മരുമകനെ വിളിക്കാത്തതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്, റിയാസിന് മാത്രമാണ് പരാതി ഉള്ളത്’; പത്മജ വേണുഗോപാൽ
  • March 11, 2026

കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. റിയാസിന് മാത്രമാണ് പരാതി ഉള്ളത്, മറ്റു മന്ത്രിമാർക്ക് പരാതിയില്ലേ എന്നും അവർ ചോദിച്ചു. റിയാസിന് മാത്രം എന്താണ് പരാതി എന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

13 വർഷമായി കോമയിൽ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രിംകോടതി

13 വർഷമായി കോമയിൽ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രിംകോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി

‘മരുമകനെ വിളിക്കാത്തതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്, റിയാസിന് മാത്രമാണ് പരാതി ഉള്ളത്’; പത്മജ വേണുഗോപാൽ

‘മരുമകനെ വിളിക്കാത്തതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്, റിയാസിന് മാത്രമാണ് പരാതി ഉള്ളത്’; പത്മജ വേണുഗോപാൽ

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ഫ്ളക്സുകൾ നീക്കം ചെയ്യുന്നു

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ഫ്ളക്സുകൾ നീക്കം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള; ‘പിത്തള എന്നത്, തിരുത്തി ചെമ്പാക്കി, തിരുത്തിയത് എ.പത്മകുമാർ’; മിനുട്സ് പകർപ്പ് പുറത്ത്

ശബരിമല സ്വർണക്കൊള്ള; ‘പിത്തള എന്നത്, തിരുത്തി ചെമ്പാക്കി, തിരുത്തിയത് എ.പത്മകുമാർ’; മിനുട്സ് പകർപ്പ് പുറത്ത്

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ