വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതേസമയം, സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി തേനീച്ച ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നീലഗിരി ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചിരുന്നു. കോഴിക്കോട് ആയഞ്ചേരി വെള്ളിയാട് ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് സബീറാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിലായിരുന്നു സംഭവം.

കാർ റോഡരികിൽ പാർക്ക് ചെയ്തു വനഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. സബീര്‍ കുത്തേറ്റ് വീണുപോയി. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും ഫയര്‍ സര്‍വീസും എത്തിയാണ് മറ്റുള്ളവരെ രക്ഷിച്ചത്. അപ്പോഴേക്കും സബീര്‍ മരിച്ചിരുന്നു.

Related Posts

കൊടും ചൂടിന് വിട: സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
  • April 27, 2026

സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 29ആം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്. മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ…

Continue reading
കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്
  • April 25, 2026

കൊടും ചൂടിൽ ആശ്വാസമായി മഴ വരുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മറ്റന്നാൾ മുതൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വീണ്ടും തിരിച്ചടി; രാജ്യസഭയിലെ 7 ആംആദ്മി പാർട്ടി എംപിമാർ ബിജെപിയിൽ ലയിച്ചു

വീണ്ടും തിരിച്ചടി; രാജ്യസഭയിലെ 7 ആംആദ്മി പാർട്ടി എംപിമാർ ബിജെപിയിൽ ലയിച്ചു

’51 വീട് നൽകി ലീഗ് വാക്ക് പാലിച്ചു, ലക്ഷ്യം 105 വീടുകൾ! കോൺഗ്രസിൻ്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചു പോയത്’; പി കെ കുഞ്ഞാലിക്കുട്ടി

’51 വീട് നൽകി ലീഗ് വാക്ക് പാലിച്ചു, ലക്ഷ്യം 105 വീടുകൾ! കോൺഗ്രസിൻ്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചു പോയത്’; പി കെ കുഞ്ഞാലിക്കുട്ടി

കൊടും ചൂടിന് വിട: സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കൊടും ചൂടിന് വിട: സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

’10 കൊല്ലമായി തല്ലുവാങ്ങിയ കോൺഗ്രസ്‌ പ്രവർത്തകർ ഉണ്ട്, കോൺഗ്രസുകാരൻ ആയിരിക്കും മുഖ്യമന്ത്രി’; കെ ബാബു

’10 കൊല്ലമായി തല്ലുവാങ്ങിയ കോൺഗ്രസ്‌ പ്രവർത്തകർ ഉണ്ട്, കോൺഗ്രസുകാരൻ ആയിരിക്കും മുഖ്യമന്ത്രി’; കെ ബാബു

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

പടന്നയിലെ ശൈശവ വിവാഹം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആണെന്ന് അറിയില്ലായിരുന്നു, തെറ്റിദ്ധരിക്കപ്പെട്ടു, ഇമാം

പടന്നയിലെ ശൈശവ വിവാഹം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആണെന്ന് അറിയില്ലായിരുന്നു, തെറ്റിദ്ധരിക്കപ്പെട്ടു, ഇമാം