‘മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ നിലക്ക് നിര്‍ത്തണം’ : എസ്‌കെഎസ്എസ്എഫ്

കെഎം ഷാജിക്കെതിരെ സമസ്ത വിദ്യാര്‍ത്ഥി വിഭാഗം. മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. പി അഷ്‌റഫ് കുറ്റിക്കടവ് പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങളെ നീചമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് ലീഗ് സമസ്ത ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഷാജി ഇല്ലാതാക്കുന്നുവെന്നും വിമര്‍ശനമുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

എസ്‌കെഎസ്എസ്എഫിന്റെ ആദര്‍ശ സമ്മേളനങ്ങള്‍ക്ക് മറുപടി പറയാന്‍ ലീഗ്, ഷാജിയെചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കുറിപ്പിലൂടെ ഉന്നയിക്കുന്നു. ഖലീഫമാരെയും സമസ്ത നേതാക്കളെയും വിമര്‍ശിച്ചാല്‍ ഷാജിക്ക് പണ്ഡിതര്‍ കൃത്യമായ മറുപടി നല്‍കുമെന്നും സി ഐ സി വിഷയത്തില്‍ സമസ്താവിരുദ്ധ പ്രചാരണങ്ങളാണ് ഷാജി നടത്തുന്നത്. ഇത് ലീഗ് നേതൃത്വം ഗൗരവത്തില്‍ കാണണം – അഷ്‌റഫ് കുറിച്ചു.

മതപണ്ഡിതന്‍മാരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന കെ.എം ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതരായ പണ്ഡിതന്മാരെയും മുശാവറ അംഗങ്ങളെയും നീചമായ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ആവര്‍ത്തിക്കുകയാണ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ കെഎം ഷാജി. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ നേതൃതലത്തില്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് കെ. എം ഷാജി നടത്തുന്ന പ്രഭാഷണങ്ങള്‍ ഇതിന് വിഘാതം സൃഷ്ടിക്കുകയാണ്.

സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശ പ്രഭാഷണങ്ങള്‍ക്ക് ഓരോ സമയത്തും മറുപടി പറയാന്‍ കെ. എം ഷാജിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയതാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണം. മതവിരുദ്ധമായ വാദങ്ങളെയും ചെയ്തികളെയും സമൂഹത്തില്‍ എവിടെ കണ്ടാലും തിരുത്തുക എന്നത് സമസ്തയുടെ ബാധ്യതയാണ്. ഇസ്ലാമിന്റെ ഒന്നാം ഖലീഫയായ അബൂബക്കര്‍ സിദ്ധീഖ് (റ) വിവരമില്ലാത്തവരായിരുന്നു എന്ന തരത്തില്‍ കെ.എം ഷാജി ഒരു പൊതുവേദിയില്‍ പറഞ്ഞപ്പോള്‍ അതിനെ പണ്ഡിതോചിതമായി തിരുത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ അദ്ദേഹം കള്ള പ്രചരണങ്ങളും വ്യക്ത്യാധിക്ഷേപവും നടത്തുകയാണ്.

അറപ്പുളവാക്കുന്ന ഭാഷയിലുള്ള പ്രഭാഷണങ്ങള്‍ കൊണ്ട് സമസ്ത പ്രവര്‍ത്തകരെ ആദര്‍ശ ക്യാമ്പയിനില്‍ നിന്ന് പിന്തിരിപ്പിക്കാമെന്നത് ഷാജിയുടെ വ്യാമോഹം മാത്രമാണ്. സി. ഐ. സി വിഷയത്തിലുള്ള സമസ്ത മുശാവറയുടെ തീരുമാനത്തിന് വിരുദ്ധമായ പ്രചരണങ്ങള്‍ക്കും ഷാജി ലീഗ് വേദികള്‍ നിരന്തരം ഉപയോഗിക്കുന്നത് പാര്‍ട്ടി നേതൃത്വം ഗൗരവത്തില്‍ കാണണം.

Related Posts

റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ
  • December 3, 2024

വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനായ കങ്കുവ. പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല താരത്തിനെതിരെ വൻ വിമർശനങ്ങൾക്കും ചിത്രം വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തീയേറ്ററുകളിൽ സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് യൂട്യൂബ് ചാനലുകളിലെ ചലച്ചിത്ര…

Continue reading
കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി
  • December 3, 2024

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം വിട്ടു കിട്ടണമെന്ന മകൾ ആശ ലോറൻസിൻ്റെ അപ്പീലിന് രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബെഞ്ച്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. വേണമെങ്കിൽ സിവിൽ കോടതിയെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും