ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ആവശ്യം; രാജ്ഭവനിലെ പരിസ്ഥിതി ദിന പരിപാടി ഒഴിവാക്കി കൃഷിവകുപ്പ്

രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി കൃഷിവകുപ്പ്. ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നാണ് തീരുമാനം. ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു.

പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്ഭവൻ നിലപാടെടുത്തു. തുടർന്ന് അവസാന നിമിഷമാണ് രാജ്ഭവൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയത്. ഇതേ തുടർന്നാണ് സർക്കാർ പരിപാടി രാജ്ഭവനിൽ നിന്നും ഒഴിവാക്കിയത്. സെക്രട്ടറിയേറ്റ് അങ്കണത്തിൽ ഇന്ന് രാവിലെ 11 മണിക്ക് പരിപാടി നടത്താൻ സർക്കാർ തീരുമാനം.

മന്ത്രി പി പ്രസാദ്, പി പ്രശാന്ത് എംഎൽഎ, കൃഷി വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറിയും ഡയറക്ടറും പങ്കെടുക്കുന്ന പരിപാടിയിലാണ് രാജ്ഭവൻ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. ഗവർണർക്ക് ചടങ്ങിൽ പച്ചക്കറി അടക്കം കൈമാറുന്ന പരിപാടിയായിരുന്നു നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം പരിപാടി മാറ്റുകയായിരുന്നു.

Related Posts

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം
  • June 18, 2025

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ ഏഴു ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,…

Continue reading
മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ
  • June 18, 2025

മോഷണ ശ്രമത്തിനിടെ വിശന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. മാർത്താണ്ഡം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കൽമണ്ഡപത്തിലെ ഒരു ഹോട്ടലിലായിരുന്നു ഇയാൾ മോഷണ ശ്രമം നടത്തിയത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ

മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ

കേദാർനാഥ് തീർത്ഥയാത്രക്കിടെ വീണ്ടും അപകടം; പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു

കേദാർനാഥ് തീർത്ഥയാത്രക്കിടെ വീണ്ടും അപകടം; പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു

ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ