ബാങ്ക് ജീവനക്കാരുടെ ബുദ്ധി ഡിജിറ്റല്‍ അറസ്റ്റുകാരെ തുരത്തി; ചങ്ങനാശേരിയിലെ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ട 5 ലക്ഷം തിരിച്ചുകിട്ടി’

കോട്ടയത്ത് ചങ്ങനാശേരിയില്‍ ഡോക്ടറുടെ പക്കല്‍ നിന്നും 5 ലക്ഷം തട്ടിയെങ്കിലും പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പണം തിരിച്ച് കിട്ടി. വെര്‍ച്വല്‍ അറസ്റ്റ് എന്ന് വിശ്വസിപ്പിച്ചാണ് ഡോക്ടറുടെ പണം തട്ടിയത്. തട്ടിപ്പിന് വേണ്ടി സുപ്രീംകോടതിയുടെയും ആര്‍ബിഐയുടെയും വ്യാജ കത്തുകളും ഉപയോഗിച്ചു. ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലും നിര്‍ണായ വഴി തിരിവ് ആയി

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പെരുന്ന സ്വദേശിയായ ഡോക്ടര്‍ക്ക് മുംബൈ പോലീസിന്റെ പേരില്‍ വാട്ട്‌സ് ആപ്പ് കോള്‍ വരുന്നത്. ഇന്ത്യ പോസ്റ്റ് വഴി വന്ന പാഴ്‌സലില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ബാങ്ക് അക്കൗണ്ട് അന്താരാഷ്ട്ര മണി ലോണ്ടറിംഗില്‍ പെട്ടിട്ടുണ്ടെന്നും പറഞ്ഞു. വിശ്വസിപ്പിക്കാന്‍ സുപ്രീംകോടതിയും ആര്‍ബിഐയും കേസ് എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് വ്യാജ കത്തും അയച്ചു നല്‍കി. ഇതോടെ പരിഭ്രാന്തിയിലായ ഡോക്ടര്‍ ബാങ്കില്‍ നിന്നും 5 ലക്ഷത്തോളം രൂപ അയച്ചു നല്കുകയായിരുന്നു.

എന്നാല്‍ ബാങ്ക് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരി പോലീസ് ഇടപെട്ടതോടെ തട്ടിപ്പ് പാതിവഴി ഉപേക്ഷിച്ച് സംഘം മുങ്ങി. പൊലീസില്‍ വിവരമറിയിക്കാന്‍ ആദ്യം ഡോക്ടര്‍ തയ്യാറായില്ല. ഏറെ നിര്‍ബന്ധിച്ച ശേഷമാണ് പരാതി നല്‍കിയത്. പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ 430000 രൂപ തിരിച്ചുപിടിക്കാനും സാധിച്ചു. പാട്‌നയില്‍ ഉള്ള സാഗര്‍കുമാര്‍ എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Related Posts

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി
  • June 12, 2025

കണ്ണൂര്‍ അഴീക്കല്‍ പുറംകടലില്‍ തീപിടുത്തമുണ്ടായ ചരക്കുകപ്പലില്‍ വിദഗ്ധ സംഘമിറങ്ങി. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റാന്‍ ശ്രമം. ചരക്കുകപ്പലിലുണ്ടായ തീപിടുത്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞെന്ന് നാവികസേന. എംഇആര്‍എസ്‌സി പോര്‍ബന്തറിലെ സംഘമാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കപ്പലിലേക്ക് ഇറങ്ങിയത്. കപ്പലിന്റെ…

Continue reading
കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി
  • June 12, 2025

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ പി രവീന്ദ്രന് പരാതി നൽകിയത്.വേടന്റെ പാട്ടുകൾ ഭാരതീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നതെന്നാണ് പരാതി. ലഹരി ഉപയോഗിക്കുന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

ജാതി സെൻസസിൽ നിന്ന് പിന്മാറണം

ജാതി സെൻസസിൽ നിന്ന് പിന്മാറണം

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും