ബലാത്സംഗക്കേസില്‍ സിദ്ദിഖിന് താത്കാലിക ആശ്വാസം; അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ് തുടരും; ഹര്‍ജി പരിഗണിക്കുക രണ്ടാഴ്ചയ്ക്ക് ശേഷം

ബലാത്സംഗക്കേസില്‍ സിദ്ദിഖിന് താത്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സിദ്ദിഖ് ഫേസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെ മരവിപ്പിച്ചതിനാല്‍ തേഡ് പാര്‍ട്ടിയുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും സിദ്ദിഖ് ഒരു തരത്തിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പൊലീസ് കോടതിയില്‍ ഉയര്‍ത്തിയത്. (Supreme Court will consider the anticipatory bail plea of siddique after two weeks)

അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നുമാണ് കോടതിയെ സിദ്ദിഖ് ധരിപ്പിച്ചത്. താന്‍ എവിടെപ്പോയാലും പൊലീസ് നിരീക്ഷിക്കുന്നു, അജ്ഞാതരായ ചിലര്‍ നിരീക്ഷിക്കുന്നു എന്നും സിദ്ദിഖ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന നിലപാടെടുത്ത് പൊലീസ് നില്‍ക്കുമ്പോഴാണ് സിദ്ദിഖിന് കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം ലഭിക്കുന്നത്.

സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പൊലീസ് ആരോപിച്ചിരുന്നു. അതിജീവിതയോട് അങ്ങേയറ്റം അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കേണ്ടത് കൊണ്ട് അന്വേഷണപ്രക്രിയ സങ്കീര്‍ണമാണ്. തെളിവുകള്‍ക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

Related Posts

മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog
  • December 26, 2024

സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.…

Continue reading
സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം
  • December 26, 2024

ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന പരിശോധനകളിൽ ചരിത്രത്തിന്റെ പൗരാണിക അടയാളങ്ങൾ കണ്ടെത്തുന്നത് തുടരുന്നു . സംഭാലിലെ ചന്ദൗസിയിലെ ലക്ഷ്മൺഗഞ്ച് പ്രദേശത്ത് നടത്തിയ ഖനനത്തിനിടെ ഏകദേശം 150 വർഷം വരെ പഴക്കമുള്ളതും 400 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമുള്ള പടിക്കിണർ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ടൈംസ് ഓഫ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog

മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog

സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം

സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം

മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

80 ലക്ഷം രൂപ ആരുനേടിയെന്ന് ഇന്ന് അറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

80 ലക്ഷം രൂപ ആരുനേടിയെന്ന് ഇന്ന് അറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി

ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി

‘അന്ന് അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെ സിനിമയിലേക്ക് എത്തിച്ച എം ടി, പിന്നീട് സിനിമ ലോകം കണ്ടത് ചരിത്രം’; മമ്മൂട്ടിയുടെ സ്വന്തം എംടി

‘അന്ന് അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെ സിനിമയിലേക്ക് എത്തിച്ച എം ടി, പിന്നീട് സിനിമ ലോകം കണ്ടത് ചരിത്രം’; മമ്മൂട്ടിയുടെ സ്വന്തം എംടി