പ്രശാന്ത് നീൽ ജൂനിയർ NTR ചിത്രം തുടങ്ങി

പാൻ ഇന്ത്യൻ ഹിറ്റുകളായ കെജിഎഫിന്റെയും, സലാറിന്റെയും വിജയത്തിന് ശേഷം പ്രശാന്ത് നീൽ ജൂനിയർ NTR നെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 2026 ജനുവരി 26 റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിക്കുന്നത്. നിർമ്മാതാക്കൾ തന്നെയാണ് ഷൂട്ടിങ് സെറ്റിന്റെ ചിത്രം പങ്കുവെച്ച്, വാർത്ത ആരാധകരെ അറിയിച്ചത്.

‘ഇന്ത്യൻ സിനിമയുടെ ചരിത്രപുസ്തകങ്ങളിൽ അടയാളം ഇടാൻ, മണ്ണ് അതിൻ്റെ ഭരണത്തെ സ്വാഗതം ചെയ്യുന്നു’ എന്ന ക്യാപ്‌ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്ഷന്റെയും ആവേശത്തിന്റെയും ഒരു പുതിയ അല ജനങ്ങളിലേക്ക് അടിക്കാൻ പോകുന്നു, എന്നും പോസ്റ്റിനു കീഴിൽ അണിയറപ്രവർത്തകർ കുറിച്ചിട്ടുണ്ട്.

ചിത്രത്തിൽ നായികയാകുന്നത് ‘സപ്ത സാഗര ധാച്ചേ യെല്ലോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രുക്മിണി വാസന്ത് ആണ്. ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ ടോവിനോ തോമസും, ബിജു മേനോനും എത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ജൂനിയർ NTRനൊപ്പമുള്ള ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ പ്രഭാസിന്റെ സലാർ 2 വിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. വമ്പൻ കളക്ഷൻ നേടിയെങ്കിലും സലാറിന് സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. അതിനാൽ രണ്ടാം ഭാഗം ആരാധകരെ നിരാശരാക്കാതെ കൂടുതൽ ഗംഭീരം ആക്കാൻ താൻ കഠിനമായി അധ്വാനിക്കും എന്നാണ് പ്രശാന്ത് നീൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Related Posts

‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ
  • March 13, 2026

ശബരിമല യുവതീപ്രവേശന നിലപാട്മാറ്റം നല്ലകാര്യം, പൊതുസമൂഹത്തോട് സിപിഐഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണ് ഇപ്പോഴത്തെ നിലപാട് മാറ്റം. സിപിഐഎമ്മിൻ്റെ കുറ്റസമ്മതമാണ് കാണുന്നത്. പൊലീസിൻ്റെ അകമ്പടിയോടെ യുവതികളെ കയറ്റെണ്ട ആവശ്യമില്ലായിരുന്നു. നിലപാട് മാറ്റില്ല എന്ന്…

Continue reading
ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് നാല് സൈനികർ മരിച്ചു
  • March 13, 2026

ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് നാല് സൈനികർ മരിച്ചു. യുഎസ് സെന്റർ കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ഇറാഖിൽ വച്ചായിരുന്നു സംഭവം. ആറ് ജീവനക്കാരിൽ നാല് പേരാണ് മരിച്ചത്.. സംഭവം അന്വേഷിക്കുന്നതായി അമേരിക്ക. അപകടത്തിന് പിന്നിൽ ആക്രമണമല്ലെന്നും യുഎസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിര്‍ബന്ധിത ആര്‍ത്തവ അവധി: ‘സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കാം, അത് അവരുടെ കരിയറിനെ ബാധിക്കും’: സുപ്രീംകോടതി

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി

‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ

‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

ആരു നേടി ഒരു കോടി? സുവർണ കേരളം SK 44 ലോട്ടറിയുടെ ഫലം അറിയാം

‘പാചക വാതക പ്രതിസന്ധി രൂക്ഷം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

‘പാചക വാതക പ്രതിസന്ധി രൂക്ഷം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി