ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി വിപണിയിലെത്തി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് ഈ എസ്‌യുവി
ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 17.99 ലക്ഷം രൂപ മുതലാണ് വില
ആരംഭിക്കുന്നത്. ഐ-പെഡൽ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക്
എസ് യുവി ഒരു പെഡൽ ഉപയോഗിച്ചും ഓടിക്കാൻ സാധിക്കും.
സാങ്കേതിക വിദ്യകളാൽ മികവ് പുലർത്തുന്ന ക്രെറ്റയുടെ ഇവി വേർഷനിൽ വെഹിക്കിൾ ടു ലോഡ് (V2L) എന്ന സാങ്കേതിക വിദ്യയിലൂടെ വാഹനത്തിനകത്തും പുറത്തും ബാഹ്യ ഉപകരണങ്ങൾ പവർ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഐ-പെഡൽ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക് എസ്‌യുവി ഒരു പെഡൽ
ഉപയോഗിച്ചും ഓടിക്കാൻ സാധിക്കും.
ഹ്യുണ്ടായ് ക്രെറ്റ ഇവി എസ്‌യുവിയുടെ ഇന്റേണല്‍ കംബസറ്റിയന്‍ എഞ്ചിന്‍ (ഐസിഇ) പതിപ്പ് പോലെ കാണപ്പെടുന്നു. എയര്‍ ഫ്ലോ നിയന്ത്രിക്കുന്നതിനും എയറോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹന ഘടകങ്ങളെ തണുപ്പിക്കുന്നതിനും
ഇലക്ട്രിക് എസ് യു വിക്ക് സജീവമായ എയര്‍ ഫ്ലാപ്പുകള്‍ ഉണ്ട്. കുറഞ്ഞ റോളിങ് റെസിസ്റ്റന്‍സ് ടയറുകളുള്ള പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകളും സജ്ജീകരിച്ചിരിക്കുന്നു.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 51.4kWh, 42kWh. 51.4kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 473 കിലോമീറ്ററും 42kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 390 കിലോമീറ്ററും ഹ്യുണ്ടായ് ക്രെറ്റ
ഇവി അവകാശപ്പെടുന്നു. 11 കിലോവാട്ട് സ്മാര്‍ട് കണക്ടഡ് വാള്‍ ബോക്‌സ് എസി ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10-100 % ചാര്‍ജാകാന്‍ വേണ്ടത് വെറും നാല് മണിക്കൂറാണ്. നാല് വേരിയന്റുകളിലാണ് ക്രെറ്റ ഇവിയെ ഹ്യുണ്ടായ് അവതരിപ്പിക്കുന്നത്. എക്‌സിക്യൂട്ടീവ്, സ്മാര്‍ട്ട്,പ്രീമിയം, എക്‌സലന്‍സ് എന്നിങ്ങനെയാണ് വേരിയന്റുകള്‍. എട്ട് മോണോടോണ്‍, രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ഉണ്ട്.
മെച്ചപ്പെട്ട ഓഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നതിനായി ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കർ സിസ്റ്റത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ദർശനത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ഹ്യുണ്ടായ് മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിലൂടെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഹ്യുണ്ടായ് (എച്ച്എംഐഎൽ) മാനേജിംഗ് ഡയറക്ടർ ശ്രീ. അൻസൂ കിം പറഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ തദ്ദേശീയ EV SUV ആണിത്. ഇലക്ട്രിക്
മൊബിലിറ്റിയിൽ ഒരു ദശാബ്ദത്തിലേറെ ആഗോള വൈദഗ്ധ്യമുള്ള
ഹ്യുണ്ടായ് മോട്ടോർ കമ്പനി EV നവീകരണത്തിൽ വിപ്ലവമുണ്ടാക്കി.
അതേ നൂതനാശയങ്ങളും വൈദഗ്ധ്യവും ഇന്ത്യയിലേക്ക്
കൊണ്ടുവരുന്നു, ഇത് നമ്മുടെ രാജ്യത്തിന്റെ EV ലാൻഡ്‌സ്‌കേപ്പ്
മെച്ചപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘മനുഷ്യത്വത്തിനായുള്ള
പുരോഗതി’ എന്ന ഞങ്ങളുടെ ദർശനത്തിനും ഇന്ത്യയെ നൂതന
മൊബിലിറ്റി പരിഹാരങ്ങൾക്കുള്ള ഒരു ആഗോള കേന്ദ്രമാക്കി
മാറ്റാനുള്ള ഹ്യുണ്ടായിയുടെ പ്രതിബദ്ധതയ്ക്കും ഹ്യുണ്ടായ് CRETA
ഇലക്ട്രിക് ഒരു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.