‘പാകിസ്താന് വേണ്ടി ലീഗ് ശക്തമായി വാദിച്ചു’; പി ജയരാജന്റെ പുസ്തകത്തിലെ പാലോളി മുഹമ്മദ് കുട്ടിയുടെ ആശംസാ ലേഖനവും വിവാദത്തില്‍

പാകിസ്താന് വേണ്ടി മുസ്ലിം ലീഗ് വാദിച്ചെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ പുസ്തകത്തില്‍ പരാമര്‍ശം. ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തത്തില്‍ പാലോളി മുഹമ്മദ് കുട്ടി എഴുതിയ ആശംസ ലേഖനത്തിലാണ് ഈ പരാമര്‍ശമുള്ളത്. ലീഗ് നേതാവായിരുന്ന സീതി സാഹിബ് പാകിസ്താന് വേണ്ടി വാദിച്ചെന്നാണ് പരാമര്‍ശം. രാഷ്ട്രീയ ഇസ്ലാമുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പുസ്തക പ്രകാശനത്തിനുമുന്‍പേ വിവാദമായതിനിടെയാണ് ആശംസാ ലേഖനവും ചര്‍ച്ചയാകുന്നത്. (controversial statements about Muslim league in P Jayarajan’s book)

ലീഗ് നേതാവായിരുന്ന സീതി സാഹിബ് പാക്കിസ്ഥാന് വേണ്ടി ഘോരഘോരം വാദിച്ചു എന്ന പാലോളി മുഹമ്മദ് കുട്ടി ലേഖനത്തില്‍ പറയുന്നു. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം ഒളിച്ചുകിടക്കുന്നത് ലീഗിന്റെ രീതി എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മില്‍ കൂട്ടുകച്ചവടം എന്ന് പി ജയരാജന്‍ എഴുതുന്നുണ്ട്. നിലമ്പൂര്‍ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ജമാഅത്തെ ഇസ്ലാമി പ്രചരണം നടത്തി. മുന്‍ നക്‌സലേറ്റ് ഗ്രോ വാസു എസ്ഡിപിഐ തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയത് ഇതിനു ഉദാഹരണം. മാവോയിസ്റ്റുകളും നക്‌സലൈസ്റ്റുകളും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ ബന്ധമെന്നും പി ജയരാജന്‍ ഇതേ പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.

മാവോയിസ്റ്റുകളുമായി സഹകരിക്കുന്നതില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് പ്രശ്‌നമില്ല എന്നും പി ജയരാജന്‍ എഴുതിയിട്ടുണ്ട്. വയല്‍ കിളി സമരത്തില്‍ മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒന്നിച്ചുവെന്നും പുസ്തകത്തിലുണ്ട്. മദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നാണ് പുസ്തകത്തില്‍ വിവാദമായ മറ്റൊരു പരാമര്‍ശം. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജന്‍ ആരോപിച്ചു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും പരിശീലനവും നല്‍കിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. പുസ്തകം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.

Related Posts

പുതുവത്സര ആശംസകള്‍ അറിയിച്ചില്ല: യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി
  • January 2, 2025

പുതുവത്സര ആശംസകള്‍ അറിയിച്ചില്ല എന്ന കാരണത്തില്‍ 24 തവണ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി. ആറ്റൂര്‍ പൂവത്തിങ്കല്‍ വീട്ടില്‍ സുഹൈബിനാണ് കുത്തേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലാണ് സുഹൈബ്. പുതുവത്സര രാത്രി ഏറെ വൈകി സുഹൃത്തുക്കള്‍ക്കൊപ്പം ഗാനമേള…

Continue reading
നോവായി പുതുവര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ മരിച്ചത് എട്ട് പേര്‍
  • January 2, 2025

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ ഏഴ് പേര്‍ മരിച്ചു. കൊച്ചിയില്‍ വൈപ്പിന്‍ ഗോശ്രീ പാലത്തില്‍ ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു. പാറശ്ശാലയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അയിര…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പുതുവത്സര ആശംസകള്‍ അറിയിച്ചില്ല: യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി

പുതുവത്സര ആശംസകള്‍ അറിയിച്ചില്ല: യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി

നോവായി പുതുവര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ മരിച്ചത് എട്ട് പേര്‍

നോവായി പുതുവര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ മരിച്ചത് എട്ട് പേര്‍

ഓരോ 53 മിനിറ്റിലും ഒരു ഗോള്‍, മുഹമ്മദ് സലയുടെ പേരില്‍ അപൂര്‍വ്വ റെക്കോര്‍ഡ്; സൗജന്യമായി ലിവര്‍പൂളില്‍ നിന്ന് പോകുന്നത് താരത്തെ പരിഹസിക്കലെന്ന് ആരാധകര്‍

ഓരോ 53 മിനിറ്റിലും ഒരു ഗോള്‍, മുഹമ്മദ് സലയുടെ പേരില്‍ അപൂര്‍വ്വ റെക്കോര്‍ഡ്; സൗജന്യമായി ലിവര്‍പൂളില്‍ നിന്ന് പോകുന്നത് താരത്തെ പരിഹസിക്കലെന്ന് ആരാധകര്‍

പത്തു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി

പത്തു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി

‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി’; ഇന്ന് മന്നം ജയന്തി

‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി’; ഇന്ന് മന്നം ജയന്തി

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള എ വിജയരാഘവന്റെ പ്രസംഗം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള എ വിജയരാഘവന്റെ പ്രസംഗം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം