‘താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നില്ല, പുതിയ ആളുകൾക്കുപോലും വൻതുക’; കേരളത്തിൽ ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ് ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം എന്നാവശ്യം. സാമ്പത്തിക പ്രതിസന്ധി സിനിമ മേഖലയെ തകർക്കുന്നുവെന്ന് സംഘടനകള്‍. താരങ്ങള്‍ വേതനം കുറക്കണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.

പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. ഇത് താങ്ങാനാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. പ്രതിഫലത്തിനുപുറമേ അഭിനേതാക്കള്‍ക്ക് ജി.എസ്.ടി.യും നല്‍കണം. കൂടാതെ വിനോദനികുതിയും സര്‍ക്കാര്‍ പിരിക്കുന്നു. താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ജൂണ്‍ ഒന്നുമുതല്‍ സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും നിര്‍ത്തിവയ്ക്കുമെന്നാണ് സിനിമാ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനല്‍കിയിട്ടുണ്ട്. ഡബ്ബിങ്ങിനു മുന്‍പെന്ന വ്യവസ്ഥമാറ്റി റിലീസിനുമുന്‍പ് മുഴുവന്‍ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ‘അമ്മ’യുടെ മറുപടി കിട്ടിയിട്ടില്ല.

Related Posts

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി
  • May 1, 2026

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്. ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്നാണ് വനം വകുപ്പ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്. വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൈവശ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി…

Continue reading
മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്
  • April 30, 2026

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഏഴ് ജില്ലകളിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

വരുന്ന നാല് ദിവസം മഴ ശക്തമാകും, ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്, മെയ് മാസത്തിൽ കൂടുതൽ മഴ ലഭിക്കും

വരുന്ന നാല് ദിവസം മഴ ശക്തമാകും, ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്, മെയ് മാസത്തിൽ കൂടുതൽ മഴ ലഭിക്കും

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ