ഡോൾബി അറ്റ്മസുള്ള ആദ്യ SUV; ഥാർ റോക്സ്

ഥാർ റോക്‌സ് എസ്‌യുവിയിൽ പുത്തൻ ഫീച്ചർ അവതരിപ്പിച്ച് മഹീന്ദ്ര. ഈ ഫീച്ചർ എത്തിക്കുന്ന ആദ്യ എസ്‌യുവിയായിരിക്കുകയാണ് മഹീന്ദ്രയുടെ ഥാർ റോക്സ്. ഹാർമൻ കാർഡൺ 9-സ്പീക്കർ സൗണ്ട് സിസ്റ്റത്തോടുകൂടിയ ഡോൾബി അറ്റ്‌മോസ് ഫീച്ചറാണ് മഹീന്ദ്ര ഥാർ റോക്‌സിനൊപ്പം ചേർത്തിരിക്കുന്നത്.

ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് സംയോജിപ്പിച്ച് ക്യാബിനിലേക്ക് നേരിട്ട് ബേക്ക് ചെയ്‌ത 4-ചാനൽ സ്പേഷ്യൽ ഓഡിയോ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എസ്‌യുവിയായി ഇതോടെ ഥാർ മാറി. ഈ ഫീച്ചർ ബ്രാൻഡിന്റെ ഇലക്ട്രിക് വാഹനങ്ങളായ BE 6, XEV 9e എന്നിവയിലും XUV700-ലും നേരത്തെ സജ്ജീകരിച്ചിട്ടുണ്ട്. ഥാർ റോക്സിന്റെ ഏറ്റവും ഉയർന്ന വേരിയന്റായ AX7L ട്രിം ലെവലിലാണ് ഡോൾബി അറ്റ്‌മോസ് സൗകര്യം ലഭിക്കുക. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഡോൾബി ലബോറട്ടറീസ് എന്നിവ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ഥാർ റോക്‌സ് ശ്രേണിയുടെ വില നിലവിൽ 12.99 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) മുതൽ 23.39 ലക്ഷം രൂപ (AX7L വേരിയന്റ്) വരെയാണ്. പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിങ്ങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ ഥാർ റോക്സിലെ സവിശേഷതകളാണ്. ഡീസൽ എഞ്ചിനൊപ്പം മാത്രമാണ് കമ്പനി 4×4 ഡ്രൈവ് സംവിധാനം അവതരിപ്പിച്ചിട്ടുള്ളൂ. എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ 4×2 സെറ്റപ്പിലാണ് വിപണനത്തിന് എത്തിയിരിക്കുന്നത്.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം