ഗോവന്‍ പ്രതിരോധത്തെ വിറപ്പിച്ചിട്ടും ആദ്യപകുതിയില്‍ ഒരു ഗോള്‍ വഴങ്ങി കേരളം

മത്സരം തുടങ്ങിയത് മുതല്‍ നിരന്തരം ഗോവന്‍ പ്രതിരോധത്തെ പരീക്ഷിച്ചിട്ടും ഗോള്‍ കണ്ടെത്താനാകാത്ത മത്സരത്തിന്റെ ആദ്യപകുതിയില്‍ കൗണ്ടര്‍ അറ്റാക്കില്‍ ഗോള്‍ കണ്ടെത്തി എഫ്‌സി ഗോവ. ആദ്യപകുതിയിലെ നാല്‍പ്പതാം മിനിറ്റില്‍ ഗോവന്‍ പ്രതിരോധനിര താരം ബോറിസ് സിങ് ആണ് ലക്ഷ്യം കണ്ടത്. മധ്യനിരയില്‍ നിന്ന് സാഹില്‍ ടവോറ നീട്ടിയ പന്ത് ശക്തമായ അടിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ കൈകളില്‍ തട്ടി ഗോളായി മാറുകയായിരുന്നു.

നിരവധി അവസരങ്ങള്‍ നിരന്തരം തുറന്നെടുത്തിട്ടും ലൂണക്കും സംഘത്തിനും ലക്ഷ്യം കാണാന്‍ മാത്രം കഴിയാതെ പോകുകയായിരുന്നു. മത്സരം തുടങ്ങി ആദ്യ നിമിഷം തന്നെ ഗോളിന് അടുത്തെത്തിയെങ്കിലും ബോക്‌സില്‍ നിന്ന് നോഹ സദോയ് എടുത്ത കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു പോകുന്ന കാഴ്ച്ചയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങളെല്ലാം ഒത്തൊരുമിച്ചുള്ള നീക്കങ്ങള്‍ക്ക് ഒടുവില്‍ ഗോവക്ക് ലഭിക്കുന്ന കൗണ്ടര്‍ അറ്റാക്കുകള്‍ ലക്ഷ്യത്തില്‍ നിന്ന് അകന്നുപോയത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. നാല്‍പ്പതാം മിനിറ്റില്‍ ഒഴിഞ്ഞുകിടക്കുന്ന ബ്ലാസ്റ്റേഴ്‌സ് പകുതിയിലേക്ക് വലതുവിങ്ങിലൂടെ കയറിയെത്തിയ ബോറിസ് സിങിന് കൃത്യമായി സാഹില്‍ നല്‍കിയ പന്ത് ബോറിസ് ക്രോസ് നല്‍കുന്നതിന് പകരം സച്ചിന്‍ സുരേഷിനെ പരീക്ഷിക്കുകയായിരുന്നു. ഇതാണ് ലക്ഷ്യത്തിലേക്ക് എത്തിയത്.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി