ഗംഭീർ സ്വീകരിക്കുന്ന രീതിയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്, ബംഗ്ലാദേശിനെതിരെ വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം; രോഹിത് ശർമ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. വേഗം പുറത്താവാന്‍ സാധ്യതയുണ്ട്. പക്ഷേ, 100-150ന് റണ്‍സിന് പുറത്തായാലും ഞങ്ങള്‍ അതിന് തയ്യാറായിരുന്നു. മത്സരത്തില്‍ ഫലമുണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.

ഇത്തരത്തില്‍ മുന്നോട്ട് പോകുന്നതില്‍ സന്തോഷം മാത്രം. കരയറില്‍ വ്യത്യസ്തരായ പരിശീലകര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വരും. രാഹുല്‍ ദ്രാവിഡിനൊപ്പം മികച്ച സമയമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. ഞാന്‍ ഗൗതം ഗംഭീറിനൊപ്പം കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം സ്വീകരിക്കുന്ന രീതിയെ കുറിച്ചും എനിക്ക് കൃത്യമായ ധാരണയുണ്ടെന്നും രോഹിത് പറഞ്ഞു.

മത്സരത്തിൽ രണ്ടര ദിവസം മഴ കൊണ്ടുപോയി. എന്നാല്‍ മത്സരത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നുള്ളതായിരുന്നു ചിന്ത. ബംഗ്ലാദേശ് എത്ര നേടുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കുന്ന പിച്ചല്ലായിരുന്നു അത്. എന്നാല്‍ ബൗളര്‍മാരാണ് മത്സരത്തില്‍ ഫലമുണ്ടാക്കിയതെന്നും രോഹിത് വ്യക്തമാക്കി.

ആകാശ് ദീപ് നന്നായി പന്തെറിഞ്ഞു. ധാരാളം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ടീമിന് വേണ്ടത് എന്താണെന്ന് അവന് നല്ല ധാരണയുണ്ട്. ഏറെ നേരം പന്തെറിയും വിക്കറ്റുകളെടുക്കാനും ആകാശിന് കഴിയുന്നുവെന്നും രോഹിത് കൂട്ടിചേര്‍ത്തു.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി