ഖത്തറില്‍ നിന്നും പോയ വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍ പെട്ട് ആറ് പേര്‍ മരിച്ചു

മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ച് റോഡിനു വശത്തേക്ക് മറിഞ്ഞാണ് അപകടം. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായി കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

27പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളികളും കര്‍ണാടക സ്വദേശികളും സംഘത്തിലുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ ഇവര്‍ സഞ്ചരിച്ച ബസ്സിന്റെ നിയന്ത്രണം നഷ്ടമാവുകയും താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Posts

കെ സുധാകരന് സീറ്റ് നല്‍കാനുള്ള തീരുമാനം; കോന്നിയിലേക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്
  • March 19, 2026

കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോന്നിയിലേക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്. എംപിമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന തീരുമാനത്തില്‍ സുധാകരന് മാത്രമായി ഇളവ് നല്‍കാനാണ് നീക്കം. കെ സുധാകരന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അനുനയനീക്കത്തിലാണ്…

Continue reading
‘കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺ​ഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും
  • March 19, 2026

കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാൻ വൻ നീക്കവുമായി കെ സുധാകരൻ. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ഇക്കാര്യം അറിയിച്ചു. 25 സീറ്റുകളിൽ കോൺഗ്രസിനെതിരെ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് കെ സുധാകരന്റെ നീക്കം. അൽപ്പസമയത്തിനകം മാധ്യമങ്ങളെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

കെ സുധാകരന്‍ കണ്ണൂരില്‍ തിരികെയെത്തി; ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും

കെ സുധാകരന്‍ കണ്ണൂരില്‍ തിരികെയെത്തി; ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും

എന്താകും എല്‍ദോസിന്റെ തുടര്‍നീക്കം? ഡിസിസി പ്രസിഡന്റ് സ്ഥാനം ചോദിച്ചതായി സൂചന

എന്താകും എല്‍ദോസിന്റെ തുടര്‍നീക്കം? ഡിസിസി പ്രസിഡന്റ് സ്ഥാനം ചോദിച്ചതായി സൂചന

ഇന്ന് ചെറിയ പെരുന്നാള്‍; നമസ്‌കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍

ഇന്ന് ചെറിയ പെരുന്നാള്‍; നമസ്‌കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്