‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

700 ൽ അധികം ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ 200 ഓളം രംഗങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് ഫൈറ്റ് മാസ്റ്റർ ത്യാഗരാജനാണ്. രാവണപ്രഭു, വരവേൽപ്പ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ചില സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് മോഹൻലാലാണ്. പുലിമുരുകൻ, മലൈക്കോട്ടൈ വാലിബൻ, ഒപ്പം, നരസിംഹം ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ സംഘട്ട രംഗങ്ങളിൽ ഫൈറ്റ് മാസ്റ്റർക്കൊപ്പം മോഹൻലാലിൻറെ സംഭവനകളുമുണ്ട്.

ആളെ വേണ്ടത്ര പിടിയല്ലെന്ന് തോന്നുന്നു

1977-78 ലെ 74 kg ഇനത്തിൽ സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യൻ ആണ് മോഹൻലാൽ. തുടർന്ന് ന്യൂഡൽഹിയിൽ നടന്ന നാഷണൽ ലെവൽ ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും തന്റെ ആദ്യ ചിത്രത്തിന്റെ ഒഡിഷനിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ തന്റെ റെസ്ലിംഗ് മോഹം ഉപേക്ഷിക്കേണ്ടി വന്നു മോഹൻലാലിന്. ചതുരംഗം എന്ന ചിത്രത്തിനായി മോഹൻലാൽ ക്യാമറക്ക് മുന്നിൽ വീണ്ടും റെസ്ലർ ആയിരുന്നു.

കടിച്ചമർത്തിയ വേദന

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ സ്റ്റണ്ട് രംഗം ചിത്രീകരിച്ചത് കാൽ ഫ്രാക്ച്ചർ ആയിരിക്കുമ്പോൾ ആണ്. മാടമ്പിയിലെ ഒരു പൊലീസുകാരൻ കഥാപാത്രവുമായി ഒരു ഗോഡൗണിൽ വെച്ചുള്ള ഫൈറ്റ് ചിത്രീകരിക്കുമ്പോൾ മോഹൻലാലിന് കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു. കടുത്ത പൊടിയുള്ള അന്തരീക്ഷത്തിലും മോഹൻലാൽ ഏറെ പ്രയാസപ്പെട്ട് ആ ഫൈറ്റ് പൂർത്തിയാക്കിയെന്ന് ഒരു അണിയറപ്രവർത്തകനാണ് പറയുന്നത്.

കടുത്ത പനിയും തൊണ്ട വേദനയും മൂലം ഡോക്ടറുടെ നിർബന്ധിത വിശ്രമമെന്ന പ്രത്യേക നിർദേശം അവഗണിച്ചാണ് അധിപനിലെ ക്ലൈമാക്സ് ഫൈറ്റ് മോഹൻലാൽ ചെയ്തത് എന്ന് മണിയൻ പിള്ള രാജു ഓർക്കുന്നു. ഇടവേളകളിൽ മുറിയിൽ പോയി നിന്ന് ചൂട് വെള്ളം കവിൾ കൊള്ളുമ്പോൾ വേദനകൊണ്ട് മോഹൻലാൽ കരയുന്നുണ്ടായിരുന്നു എന്നും മണിയൻപിള്ളരാജു കൂട്ടിച്ചേർത്തു. അദ്ദേഹം അന്ധനായി പ്രത്യക്ഷപ്പെടുന്ന യോദ്ധയിലെ ക്ലൈമാക്സ് ഫൈറ്റ് ചിത്രീകരിക്കുമ്പോൾ കാലാവസ്ഥാ മാറ്റവും പൊടിയും കാരണം മോഹൻലാലിന്റെ കണ്ണിന് ശരിക്കും ഇൻഫെക്ഷനും കടുത്ത വേദനയുമുണ്ടായിരുന്നു അത്രേ.

Related Posts

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല, യുവതലമുറ വരട്ടെ; അൻസിബ ഹസൻ
  • June 23, 2026

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ…

Continue reading
മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും; ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌
  • June 23, 2026

കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചതായി മന്ത്രി പി സി വിഷ്‌ണുനാഥ്‌ . ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവമെന്നും മന്ത്രി പറഞ്ഞു. ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ വേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍