കൈ കൊടുത്തത് സരിന്റെ മര്യാദ, കണ്ടത് കോണ്‍ഗ്രസിലെ കുട്ടിനേതാക്കളുടെ നിലവാരമില്ലായ്മ; സരിനെ പിന്തുണച്ച് പത്മജ

പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പ്രശംസിച്ച് പത്മജാ വേണുഗോപാല്‍. വിവാഹ വേദിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് നേരെ കൈനീട്ടിയത് സരിന്റെ രാഷ്ട്രീയ മര്യാദയാണെന്നാണ് പത്മജയുടെ പ്രശംസ. എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ലെന്നും കോണ്‍ഗ്രസിന്റെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇതില്‍ തെളിയുന്നതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. (Padmaja venugopal supports Dr P sarin and slams Rahul Mamkoottathil)

രാഹുലിനേയും ഷാഫി പറമ്പിലിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പത്മജയുടെ ഫേസ്ബുക്ക് കുറിപ്പ്. താന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ അധിക്ഷേപിച്ചെന്ന് പത്മജ ആവര്‍ത്തിച്ചു. രാഷ്ട്രീയ വ്യത്യാസമുണ്ടാകാമെങ്കിലും സരിന്റെ മാന്യതയാണ് താന്‍ ഇവിടെ കാണുന്നതെന്നും പത്മജ ഫേസ്ബുക്കിലൂടെ പറഞ്ഞു.

പത്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ
സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍…
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നത്…
എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല..
പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്…( ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റി വെച്ചുള്ള എന്റെ അഭിപ്രായം )
പത്മജ വേണുഗോപാല്‍..

Related Posts

പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച്
  • May 2, 2026

കൊല്ലം പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി. പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു റെഡിഡന്‍ഷ്യല്‍ സ്‌കൂളിലെ ക്രൂരത. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ തല കീഴായി നിര്‍ത്തി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പൊലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പുനലൂര്‍ വെട്ടിത്തിട്ടയിലെ…

Continue reading
ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി
  • May 1, 2026

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്. ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്നാണ് വനം വകുപ്പ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്. വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൈവശ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഓരോ വീടും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്ത്! മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ച് മുസ്‌ലിം ലീഗ്

ഓരോ വീടും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്ത്! മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ച് മുസ്‌ലിം ലീഗ്

‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

കൂത്താട്ടുകുളം സിപിഐഎമ്മിൽ കൂട്ടരാജി, 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു

കൂത്താട്ടുകുളം സിപിഐഎമ്മിൽ കൂട്ടരാജി, 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു

‘വാണിജ്യ സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണം, അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ

‘വാണിജ്യ സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണം, അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

‘വിഡിയുടെ പിആര്‍ ചതിക്കുഴിയില്‍ ലീഗ് വീഴരുത്’; കോട്ടയ്ക്കലില്‍ പച്ചപ്പടയുടെ പേരില്‍ ബാനര്‍; യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ളക്‌സ് യുദ്ധം

‘വിഡിയുടെ പിആര്‍ ചതിക്കുഴിയില്‍ ലീഗ് വീഴരുത്’; കോട്ടയ്ക്കലില്‍ പച്ചപ്പടയുടെ പേരില്‍ ബാനര്‍; യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ളക്‌സ് യുദ്ധം