ഒരു കളിയില്‍ പോലും തോല്‍ക്കാതെ അവസാന നാലില്‍ കേരളം; സന്തോഷ് ട്രോഫിയില്‍ അടുത്ത എതിരാളികള്‍ മണിപ്പൂര്‍

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ജമ്മുകാശ്മീരിനെ തോല്‍പ്പിച്ച് കേരളം സെമിഫൈനലില്‍ പ്രവേശിച്ചു. 72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. ഒരു കളിയില്‍ പോലും തോല്‍ക്കാതെയാണ് കേരളം അവസാന നാലിലേക്ക് എത്തിയത്. ഞായറാഴ്ച്ച നടക്കുന്ന സെമിഫൈനലില്‍ കരുത്തകായ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. വൈകീട്ട് ഏഴരക്കാണ് മത്സരം.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. 71-ാം മിനിറ്റില്‍ കോച്ച് ബിബി തോമസ് വരുത്തിയ മാറ്റമാണ് മത്സരം ഫലം മാറ്റുന്നതിലേക്ക് വഴിമരുന്നായത്. 71-ാം മിനിറ്റില്‍ അസ്ലമിനെയും അജ്സലിനേയും പിന്‍വലിച്ച് അര്‍ജുനും മുഷ്റഫും ഇറങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ജോസഫ് ജസ്റ്റിന്‍ അര്‍ജുനെ ലക്ഷ്യംവെച്ച് പോസ്റ്റിലേക്ക് ചിപ് ചെയ്ത പന്ത് കശ്മീര്‍ ഡിഫന്‍ഡര്‍ ആതര്‍ ഇര്‍ഷാദ് ക്ലിയര്‍ ചെയ്തത് ബോക്സിലുണ്ടായിരുന്ന നസീബ് റഹ്‌മാന് നേര്‍ക്ക്. നെഞ്ചില്‍ പന്ത് നിയന്ത്രിച്ച് നസീബ് തൊടുത്ത വോളി വലയില്‍ കയറുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമെ ജമ്മു കശ്മീര്‍ കീപ്പര്‍ സാധിക്കുമായിരുന്നുള്ളു. ഗോള്‍ വീണതിന് പിന്നാലെ തിരിച്ചടിക്കാന്‍ ജമ്മു ശ്രമിച്ചെങ്കിലും ക്യാപ്റ്റന്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം കാശ്മീരിന്റെ അവസരങ്ങളുടെയെല്ലാം മുനയൊടിച്ചു.

Related Posts

ആ സുവർണ നേട്ടം ആർക്ക്? അറിയാം സുവർണ കേരളം SK 43 ലോട്ടറിയുടെ ഫലം അറിയാം
  • March 6, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 43 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. RR 161862 എന്ന നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം…

Continue reading
പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.
  • March 4, 2026

സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ ഒരാള്‍ മാത്രം’; വി ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

‘പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ ഒരാള്‍ മാത്രം’; വി ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

ആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ

ആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ

ആ സുവർണ നേട്ടം ആർക്ക്? അറിയാം സുവർണ കേരളം SK 43 ലോട്ടറിയുടെ ഫലം അറിയാം

ആ സുവർണ നേട്ടം ആർക്ക്? അറിയാം സുവർണ കേരളം SK 43 ലോട്ടറിയുടെ ഫലം അറിയാം

വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം

വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം

സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും

സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും