ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുവന്ന തെളിവുകൾ മഞ്ഞുമലയുടെ അറ്റം മാത്രം. അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.PauseMute

സ്‌നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്‌സ് ആപ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുപോയതിൽ അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചു. ജാമ്യം നിഷേധിച്ചതോടെ ഇനി കീഴടങ്ങുക മാത്രമാണ് സുകാന്തിന് മുന്നിലെ വഴി.

സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തിയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിർണാകമായ ഈ ചാറ്റ് വിവരങ്ങൾ. സുകാന്ത് ചാറ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പൊലീസിന് ചാറ്റുകൾ വീണ്ടെടുക്കാനായി.

മരിക്കുന്നത് എന്നാണെന്ന് ഇയാൾ നിരന്തരം ചോദിച്ചതിന് പിന്നാലെ താൻ ആഗസ്റ്റ് 9ന് മരിക്കുമെന്ന് ഐബി ഉദ്യോഗസ്ഥ മറുപടി നൽകി. കോടതിയിലായിരുന്ന പ്രതിയുടെ ഐ ഫോൺ വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് ചാറ്റുകൾ വീണ്ടെടുത്തത്. വിശദമായ ഫൊറൻസിക് പരിശോധനയും നടന്നുവരികയാണ്. പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതൽ സുകാന്ത് സുരേഷ് ഒളിവിലാണ്.

Related Posts

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ
  • April 14, 2026

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ. മാനേജ്മെന്റ് ചർച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്കരണം അവസാനിപ്പിക്കില്ല. മാനേജ്മെൻറ്റ് ആരാണെന്ന് ഇതുവരെ ഞങ്ങൾ ആരും കണ്ടിട്ടില്ല. സീനിയർ…

Continue reading
‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല
  • April 11, 2026

ബിഷപ്പുമാര്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒപ്പം നിന്നില്ലെങ്കില്‍ സഭാ മേലധ്യക്ഷന്‍മാരെയും ദീപിക പത്രത്തെയുമൊക്കെ ഭീഷണിപ്പെടുത്തിക്കളയാം, വരുതിക്ക് കൊണ്ടുവന്നുകളയാം എന്നുള്ള നിലപാട് കേരളം ഒരിക്കലും അംഗീകരിക്കാന്‍ പോകന്ന ഒന്നല്ലെന്ന് രമേശ് ചെന്നിത്തല…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു