ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് തോല്‍പ്പിച്ചു

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് തോല്‍പ്പിച്ചു. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 159ല്‍ അവസാനിച്ചു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

119 റണ്‍സ് എടുക്കുന്നതിനിടെ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. അജിന്‍ക്യാ രഹാനെ അര്‍ധ സെഞ്ച്വറി നേടി. ആദ്യ ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് ടീമിന് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അജിന്‍ക്യാ രഹാനെ – സുനില്‍ നരേന്‍ കൂട്ടുകെട്ടില്‍ 41 റണ്‍സ് ടീം കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേയില്‍ നരേന്‍ പുറത്തായി. റഷീദ് ഖാനാണ് വിക്കറ്റ് നേടിയത്. 17 റണ്‍സാണ് നരേന്‍ നേടിയത്. വെങ്കിടേഷ് അയ്യരുടെ വിക്കറ്റാണ് മൂന്നാമതായി നഷ്ടപ്പെട്ടത്. സായി കിഷോറിനായിരുന്നു വിക്കറ്റ്. പിന്നാലെ 50 റണ്‍സ് നേടിയ രഹാനെയെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താക്കി. തുടര്‍ന്ന് റസലും റിങ്കുവും ചേര്‍ന്ന് 27 റണ്‍സ് നേടിയെങ്കിലും റാഷിദ് ഖാന്‍ റസലിനെ പുറത്താക്കി. പിന്നാലെ രമണ്‍ദീപിനെയും മോയിന്‍ അലിയെയും ഒരേ ഓവറില്‍ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഞെട്ടിച്ചു. ശേഷം ക്രീസിലുണ്ടായിരുന്നത് റിങ്കുവും ഇംപാക്ട് സബ് ആയി 9ാമനായി ഇറങ്ങിയ അംഗ്കൃഷ് രഘുവംശിയുമായിരുന്നു. ഈ കൂട്ടുകെട്ട് 16 പന്തില്‍ 32 റണ്‍സ് നേടി. അവസാന ഓവറില്‍ ഇഷാന്ത് ശര്‍മ റിങ്കുവിനെ പുറത്താക്കി ഈ കൂട്ടുകെട്ടിനും തടയിട്ടു. റിങ്കു 17 റണ്‍സ് നേടിയപ്പോള്‍ അംഗ്കൃഷ് രഘുവംശി 13 പന്തില്‍ 27 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. 90 റണ്‍സെടുത്ത നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ 52ഉം ജോസ് ബട്‌ലര്‍ പുറത്താകാതെ 41 റണ്‍സുമെടുത്തു. ആറാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്തി.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി