ആറ് തോല്‍വി, അഞ്ച് സമനില; 2024-ല്‍ വിജയമില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍, ആരാധകരില്‍ നിരാശ

ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ തോല്‍വിയേറ്റ് വാങ്ങിയും അഞ്ച് എണ്ണത്തില്‍ സമനില വഴങ്ങിയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം 2024-ലെ മത്സരങ്ങള്‍ അവസാനിപ്പിച്ചു. ഇന്ത്യന്‍ ടീമിന്റെ പുതിയ സ്പാനിഷ് പരിശീലകന്‍ മനൊലൊ മാര്‍ക്വേസിന് കീഴില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നെണ്ണം സമനിലയും ഒന്ന് സമനിലയിലും കലാശിച്ചു. ഇന്നലെ സിഎംസി ബാലയോഗി സ്‌റ്റേഡിയത്തില്‍ മലേഷ്യയുമായുള്ള സൗഹൃദമത്സരത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയെങ്കിലും 1-1 സ്‌കോറില്‍ സമനില വഴങ്ങുകയായിരുന്നു. ആദ്യപകതുയിലെ 19-ാം മിനിറ്റില്‍ മലേഷ്യയുടെ പൗലോ ജോഷ്വയാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. 39-ാം മിനിറ്റില്‍ ഇന്ത്യ രാഹുല്‍ ബേക്കേയിലൂടെ മറുപടി ഗോള്‍ നേടി. പന്ത് കൈവശം വെക്കുന്നതിലും ഇരുടീമുകളും സമനില പാലിച്ചു. 50-50 ആയിരുന്നു കളിയിലുടനീളമുള്ള ബോള്‍ പൊസഷന്‍. എന്നാല്‍ ലീഡ് എടുക്കുന്നതില്‍ ഇരുഭാഗവും പരാജയപ്പെട്ടു. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വരുത്തിയ പിഴവ് മലേഷ്യന്‍ താരം ഗോളാക്കി മാറ്റുകയായിരുന്നു. പരിക്കേറ്റ് പത്ത് മാസം വിശ്രമത്തിലായിരുന്നു പ്രതിരോധനിര താരം സന്ദേശ് ജിങ്കന്‍ തിരികെയെത്തിയ മത്സരം കൂടിയായിരുന്നു മലേഷ്യയുമായി നടന്നത്. പുതിയ പരിശീലകന് കീഴില്‍ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ മൗറീഷ്യസിനോടായിരുന്നു ആദ്യ സമനില. പിന്നാലെ സിറിയയോട് പരാജയപ്പെട്ടു. ഒക്ടോബറില്‍ വിയ്റ്റാമിനെതിരെ നടന്ന സൗഹൃദ മത്സരത്തിലും ഇന്ത്യ 1-1 സമനില പാലിക്കുകയായിരുന്നു. ഏഷ്യയിലെ കരുത്തുറ്റ ടീമുകളില്‍ ഒന്നായ വിയറ്റ്‌നാമിനോട് സമനില വഴങ്ങിയത് അഭിനന്ദിക്കപ്പെട്ടെങ്കിലും മലേഷ്യയോട് ജയിക്കാനാകാത്തത് ആരാധകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യക്കിനി മത്സരങ്ങളില്ല.

Related Posts

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭാഗികമായി അനുവദിച്ചു; പിപി ദിവ്യയുടെ മറ്റൊരു ഫോണിലെ വിവരങ്ങള്‍ പരിശോധിക്കും
  • March 16, 2026

എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ചു തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പി പി ദിവ്യയുടെ ഫോണ്‍ രേഖ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിഎമ്മും ടിവി പ്രശാന്തും കണ്ടുമുട്ടിയ…

Continue reading
ഹൃദയവാഹിനിയായ് ഒഴുകിയെത്തിയ കവിതകള്‍, ജീവിതദര്‍ശനങ്ങള്‍; ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് 86-ാം പിറന്നാള്‍
  • March 16, 2026

മലയാളിയുടെ സൗഭാഗ്യമായ ശ്രീകുമാരന്‍ തമ്പിയുടെ 86-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. സിനിമയുടെ സമസ്ത മേഖലകളിലും കൈയൊപ്പ് പതിപ്പിച്ച പ്രതിഭാശാലിയായ കലാകാരന്‍ എഴുത്തിന്റെ നാനാമേഖലകളിലും ഇപ്പോഴും സജീവമാണ്.  മലയാളത്തിന്റെ ഹൃദയസരസ്സിലെ സുന്ദര പുഷ്പമാണ് ശ്രീകുമാരന്‍ തമ്പി. സകലകലാവല്ലഭന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യന്‍.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ

ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ

‘ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണ, സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു’; പെന്തക്കോസ്ത് സഭ

‘ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണ, സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു’; പെന്തക്കോസ്ത് സഭ

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ഐൻഎൻടിയുസി; ഹൈക്കമാൻഡിനെ സമീപിച്ച് ആർ. ചന്ദ്രശേഖരൻ, മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടി

തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ഐൻഎൻടിയുസി; ഹൈക്കമാൻഡിനെ സമീപിച്ച് ആർ. ചന്ദ്രശേഖരൻ, മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടി