
ഒരു കോടി രൂപ കൈയ്യിലുണ്ടെങ്കിൽ നിങ്ങൾ എന്തൊക്കെ ചെയ്തേനെ? എന്നാൽ മാസശമ്പളക്കാരനായ താനെങ്ങനെ കോടീശ്വരനാകുമെന്നാണോ ആലോചിക്കുന്നത്? 5000 രൂപയോ പതിനായിരം രൂപയോ മാറ്റിവെക്കാൻ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ അതൊക്കെ വളരെ സിംപിൾ. മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻസ് എന്നറിയപ്പെടുന്ന എസ്ഐപികളാണ് അതിനുള്ള വഴി.
മ്യൂച്വൽ ഫണ്ട്സ് നിക്ഷേപം നടത്തുന്നവർക്ക് മാസത്തവണകളായി പണം നിക്ഷേപിക്കാനാവുന്ന ഒരു വഴിയാണ് എസ്ഐപി. ഓഹരി വിപണിയിൽ താരതമ്യേന റിസ്ക് കുറവായതിനാൽ തന്നെ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് വലിയ തോതിൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചിരുന്നു. ഇക്വിറ്റി മൂച്വൽ ഫണ്ട്സുകൾ 12 മുതൽ 15 ശതമാനം വരെ വാർഷിക റിട്ടേൺ നൽകിയതാണ് ഇതിന് കാരണം.
മാസശമ്പളക്കാരെ അപേക്ഷിച്ച് മികച്ച ഒരു നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ട്സ്. മാസം തോറും പതിനായിരം രൂപ വീതം നിക്ഷേപിക്കാനാവുമെങ്കിൽ ഓരോ വർഷവും നിക്ഷേപ തുക 10 ശതമാനം വീതം വർധിപ്പിക്കാൽ 12 ശതമാനം വാർഷിക റിട്ടേൺ കിട്ടുന്ന എസ്ഐപി വഴി 16 വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദ്യം നേടാൻ സാധിക്കും. 4313368 രൂപ മാത്രമാണ് അതിനായി നിക്ഷേപിക്കേണ്ടി വരിക. 60 ലക്ഷത്തിലേറെ രൂപ റിട്ടേണായി ലഭിക്കും. 5000 രൂപ പത്ത് ശതമാനം വാർഷിക വർധനവോടെ 21 വർഷം നിക്ഷേപിച്ചാൽ ഒരു കോടി രൂപ നേടാനാവും. 3840150 രൂപ മാത്രമായിരിക്കും ഇവിടെ ആകെ നിക്ഷേപം. 7796275 രൂപ റിട്ടേണായി ലഭിക്കുകയും ചെയ്യും.