യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം; വിജയത്തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈമാസം 10ന് ശേഷം. എഐസിസി നിരീക്ഷകര്‍ എത്തി എംഎല്‍എമാരെ കണ്ട ശേഷം നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും. ഡല്‍ഹിയില്‍ നിന്ന് തീരുമാനം വന്നശേഷമെ സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കൂ. വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താനാണ് ആലോചന.

സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാവുമെന്നാണ് വിവരം. സണ്ണി ജോസഫ് ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, എന്‍. ശക്തന്‍ എന്നീ സീനിയര്‍ നേതാക്കളെ ക്യാബിനറ്റിലേക്ക് പരിഗണിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ പി.സി. വിഷ്ണുനാഥ് , എ. പി.അനില്‍കുമാര്‍ എന്നിവരും മന്ത്രിമാരായേക്കും. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനും എറണാകുളത്തുനിന്ന് മാത്യു കുഴല്‍നാടനും സാധ്യതയുണ്ട്. ലത്തീന്‍ പ്രതിനിധിയായി ടി.ജെ. വിനോദോ എം. വിന്‍സെന്റോ വരും. ബിന്ദു കൃഷ്ണയും, ഷാനിമോള്‍ ഉസ്മാനും മന്ത്രി സാധ്യതാ പട്ടികയിലുണ്ട്. ടി. സിദ്ദിഖും സാധ്യത പട്ടികയില്‍. സിപിഐഎം വിട്ടുവന്ന നേതാക്കളെ തല്‍ക്കാലം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ല. ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനും കോണ്‍ഗ്രസില്‍ ആലോചനയുണ്ട്. അതേസമയം, രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നീക്കം.

കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയില്‍. മുഖ്യമന്ത്രി ആരെന്നതടക്കം ഡല്‍ഹിയില്‍ നിന്ന് തീരുമാനം വന്നശേഷം സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കും. വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന.

Related Posts

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
  • May 8, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത് കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി സിദിഖ് ,സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെ…

Continue reading
‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു
  • May 8, 2026

വിജയ് രാജ്യത്തിന് തന്നെ മാതൃകയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ ടിവികെ നിര്‍ത്തി വിജയിപ്പിച്ചു. കേരളത്തില്‍ സംവരണ മണ്ഡലങ്ങളില്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങളെ പരിഗണിക്കുന്നതെന്നും നടന്‍ എന്നതിലുപരി വിജയ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു