നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടു; പാമ്പ് കൊത്തിയത് പാന്റിൽ

സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല. കോഴിക്കോട് നാദാപുരത്ത് പാമ്പു കടിയേൽക്കാതെ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ വിദ്യാർഥിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്. സിസിടിവി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്ന് മറന്നുവെച്ച സാധനങ്ങൾ എടുക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന പൂച്ചയെ കണ്ട് കാറിന് താഴെ പതുങ്ങി ഇരുന്ന പാമ്പ് 11 കാരന് നേരെ വന്നടുക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിനിടെ പാമ്പ് ഭീതിയും ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ ആലപ്പുഴ കുട്ടനാട്ടിൽ വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു. ശുചിമുറിക്ക് മുന്നിൽവച്ചാണ് കുട്ടനാട് വൈശ്യംഭാഗം സ്വദേശി ഇന്ദിരയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.

Related Posts

അച്ഛനെയും കൊല്ലണം!; കണ്ണൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അയല്‍വാസിയോട് പറഞ്ഞത്
  • April 25, 2026

കണ്ണൂർ പേരാവൂരില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛനെയും കൊല്ലണമെന്ന് പ്രതി ക്രിസ്റ്റി പറഞ്ഞെന്ന് അയല്‍വാസി നിപുന്‍. അമ്മയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവിടുമോ എന്ന് ക്രിസ്റ്റി ചോദിച്ചു. അങ്ങനെയാണ് ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും നിപുന്‍ പറഞ്ഞു. തന്നെ…

Continue reading
താനൂരിൽ യുവാവിന് സൂര്യാതപമേറ്റു
  • April 25, 2026

മലപ്പുറം താനൂരിൽ യുവാവിന് സൂര്യാതപമേറ്റു.താനൂർ- മഠത്തി റോഡിൽ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കൈയ്യിൽ സൂര്യാതപമേറ്റത്. ഉടൻ തന്നെ ഇയാളെ കുന്നുംപ്പുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി. യുവാവിന്റെ കൈയ്യിൽ കാര്യമായ രീതിയിലാണ് പൊള്ളൽ ഏറ്റിരിക്കുന്നത്. അതേസമയം,…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അച്ഛനെയും കൊല്ലണം!; കണ്ണൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അയല്‍വാസിയോട് പറഞ്ഞത്

അച്ഛനെയും കൊല്ലണം!; കണ്ണൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അയല്‍വാസിയോട് പറഞ്ഞത്

താനൂരിൽ യുവാവിന് സൂര്യാതപമേറ്റു

താനൂരിൽ യുവാവിന് സൂര്യാതപമേറ്റു

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്

വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടു; സർക്കാർ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് ആരോപണം

വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടു; സർക്കാർ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് ആരോപണം

കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ചയെന്ന് പൊലീസ്; CCTV ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല

കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ചയെന്ന് പൊലീസ്; CCTV ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല

ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവം; കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ല, നടന്നത് ഗുരുതര സുരക്ഷാ ലംഘനം ; ADGP എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട്

ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവം; കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ല, നടന്നത് ഗുരുതര സുരക്ഷാ ലംഘനം ; ADGP എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട്