‘എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുത്; ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കും’; രാജ്മോഹൻ ഉണ്ണിത്താൻ

എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തങ്ങളുടെ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ദൗത്യം. മത്സരിക്കാൻ ഇല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. എംപിമാരുടെ ആഗ്രഹങ്ങൾക്ക് തിരശ്ശീല വീഴണമെങ്കിൽ പട്ടിക പ്രഖ്യാപിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

എംപിമാർക്ക് മത്സരിക്കാൻ അവസരം കൊടുക്കുന്നത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയും ബാധിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയും ബാധിക്കും. തങ്ങളുടെ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ദൗത്യം. കോന്നിയിലും കണ്ണൂരും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പ്രശ്നം തീരും. ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ശിവഗിരി മഠം ആർക്കുവേണ്ടിയും രംഗത്ത് വരുമെന്ന് കരുതുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ശിവഗിരി മഠത്തിന്റെ പേര് പലരും ഉപയോഗിക്കുകയാണ്. ചിറയിൻകീഴ് മണ്ഡലത്തിൽ പാർട്ടി നൽകിയ പേരുകൾ നേതൃത്വം പരിഗണിച്ചില്ല. അഞ്ചു പേരുകൾ ആണ് നൽകിയിരുന്നത്. അതിൽ ഒന്നാമത്തെ പേര് തന്റെ പേരായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. താൻ കാസർകോട് സ്ഥാനാർത്ഥിപട്ടികയിൽ ഇടപെട്ടു എന്നുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദേഹം വ്യക്തമാക്കി.

Related Posts

മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം
  • March 18, 2026

അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല. മത്സരിക്കാൻ ഉറച്ച് നാമനിർദേശ പത്രിക നൽകാൻ കെ സുധാകരൻ നീക്കം തുടങ്ങി. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസിൽ നിന്ന് വാങ്ങും. കേരള ഹൗസിൽ എത്തി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.…

Continue reading
സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല
  • March 18, 2026

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റ് ആയില്ല. കൊടുങ്ങല്ലൂർ ആഗ്രഹിച്ചിട്ട് കിട്ടാത്തതിൽ ബി.ഗോപാലകൃഷ്ണന് അതൃപ്‌തി. എം.ടി രമേശിന്റ പിന്മാറ്റത്തിന് കാരണം തൃശൂർ കിട്ടാത്തതെന്നു സൂചന. ആദ്യ ഘട്ട സ്ഥാനാര്‍ഥി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം

മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം

‘എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുത്; ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കും’; രാജ്മോഹൻ ഉണ്ണിത്താൻ

‘എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുത്; ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കും’; രാജ്മോഹൻ ഉണ്ണിത്താൻ

‘പാൽനിലാ പുഞ്ചിരി’ വീണ്ടും പ്രേക്ഷകരിലേക്ക്: ‘ഭീഷ്മർ’ സിനിമയിലെ പുതിയ ​ഗാനം പുറത്ത്

‘പാൽനിലാ പുഞ്ചിരി’ വീണ്ടും പ്രേക്ഷകരിലേക്ക്: ‘ഭീഷ്മർ’ സിനിമയിലെ പുതിയ ​ഗാനം പുറത്ത്

‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകം’; എം കെ രാഘവൻ

‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകം’; എം കെ രാഘവൻ

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല

‘മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു; നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാകും, മുഖ്യ എതിരാളി BJP’; രമേഷ് പിഷാരടി

‘മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു; നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാകും, മുഖ്യ എതിരാളി BJP’; രമേഷ് പിഷാരടി