വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട് വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിന്റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ലോൺ ആപ്പ് മാഫിയാ സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.

ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നും പോയതെന്ന് വീട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. വഴിയിൽ വച്ച് സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ വിഷ്ണുവിന്റെ ഫോണിലേക്ക് കോൾ വന്നിരുന്നതായും അതിനുശേഷം വിഷ്ണു പരിഭ്രാന്തിയിലായിരുന്നതായും സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.

65000 രൂപ ലോണെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ആയെന്നും ആണ് വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശത്തിലുള്ളത്. അമ്മയോട് വിഷമിക്കേണ്ട എന്നു പറയണമെന്നും പ്രശ്നമൊന്നുമില്ലെന്നുമാണ് വിഷ്ണു അയച്ച അവസാന സന്ദേശം. കാസർകോട് ബേക്കലിലാണ് വിഷ്ണുവിന്റെ അവസാന ടവർ ലൊക്കേഷനെന്ന് പോലീസ് അറിയിച്ചു. വിഷ്ണു ട്രെയിനിൽ യാത്ര ചെയ്തെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

Related Posts

തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന് കൊടിയേറ്റം
  • April 20, 2026

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ഇതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും. തൃശൂർ പൂരത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പൂരത്തിന്റെ പ്രധാനപങ്കാളികളായ പാറമേക്കാവ് – തിരുവമ്പാടി ക്ഷേത്രങ്ങളിലും…

Continue reading
വട്ടിയൂർക്കാവിലെ BJP-CPIM സംഘർഷം; ബിജെപി കൗൺസിലർമാർ ഉൾപ്പടെയുള്ളവർക്കെതിരെ കേസ്
  • April 20, 2026

തിരുവനന്തപുരം വട്ടിയൂർക്കാവിലെ ബിജെപി-സിപിഐഎം സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ ഉൾപ്പടെ കേസെടുത്ത് പൊലീസ്. സംഘർഷവുമായി ബന്ധപ്പെട്ടു പൊലീസിനെ ആക്രമിച്ചതിനാണ് കേസ്. സ്വമേധയാ എടുത്ത കേസിൽ ബിജെപി പ്രവർത്തകർ ഉൾപ്പടെ 15 ഓളം പേരും കണ്ടാലറിയാവുന്ന 40 സിപിഐഎം പ്രവർത്തകരും പ്രതികളാണ്. രണ്ട് കേസുകളാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരിച്ചടിച്ച് ഇറാൻ: അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം

തിരിച്ചടിച്ച് ഇറാൻ: അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം

തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന് കൊടിയേറ്റം

തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന് കൊടിയേറ്റം

വട്ടിയൂർക്കാവിലെ BJP-CPIM സംഘർഷം; ബിജെപി കൗൺസിലർമാർ ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

വട്ടിയൂർക്കാവിലെ BJP-CPIM സംഘർഷം; ബിജെപി കൗൺസിലർമാർ ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി പൊലീസ്

വിഷ്ണു തിരോധാനം: അന്വേഷണം ഊർജിതമാക്കി പൊലീസ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാൻ കപ്പലിനെ ആക്രമിച്ച് യുഎസ്: ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്

ഇറാൻ കപ്പലിനെ ആക്രമിച്ച് യുഎസ്: ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്